# ഇവിടെ പൊറിഞ്ചു മറിയം ജോസ്, അവിടെ നാ സാമി രംഗ! തീയറ്ററിൽ കത്തിയോ, കളക്ഷൻ വിവരങ്ങൾ പുറത്ത്

- Link: https://ml.b4blaze.com/film-news/na-saami-ranga-collection-report
- Published: 2024-01-21T13:04:47+05:30
- Author: Ajay

ജോഷി സംവിധാനം ജോജു ജോർജ് നായകനായി 2019 ൽ റിലീസായ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. 
ജോജുവിനെ കൂടാതെ നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം 
വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് തീയറ്ററുകളിൽ. നാ സാമി
രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നാഗർ‌ജ്ജുനയാണ് ജോജുവിന്റെ വേഷത്തിൽ എത്തിയത്.
ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്.

ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. ശനിയാഴ്ച
വരെ ചിത്രം ലോകമെമ്പാടും ചിത്രം 41.3 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. തെലുങ്ക് 
സംസ്ഥാനങ്ങളിൽ മാത്രം ചിത്രം 7 ദിവസം കൊണ്ട് 20.54 കോടി നേടിയിട്ടുണ്ട്. ചിത്രത്തിൽ
നായകനായി അഭിനയിക്കാൻ നാഗർ‌ജ്ജുന 10 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ഇതിന് പുറമേ
ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യാനുള്ള അവകാശവും നാഗർ‌ജ്ജുന എടുത്തുവെന്നാണ്
വിവരം. ദിൽ രാജു വഴിയായിരിക്കും രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിൽ നാ സാമി രംഗ റിലീസ് ചെയ്യുക.
അതായത് 30 കോടിക്ക് എങ്കിലും വിറ്റുപോകുന്ന തീയറ്റർ അവകാശവും നാഗർ‌ജ്ജുന പ്രതിഫലമായി
വാങ്ങിയെന്നാണ് ടോളിവുഡിലെ അടക്കം പറച്ചിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/naa-saami-ranga-
1.jpg?resize=1280%2C720&ssl=1)

പ്രസന്ന കുമാർ ബെസവാഡയുടെ തിരക്കഥയിൽ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം
കുറിക്കുന്ന സിനിമ കൂടിയാണ് നാ സാമി രംഗ. ശിവേന്ദ്ര ദശരധിയാണ് ക്യാമറമാൻ. ഛോട്ടാ കെ.
പ്രസാദ് എഡിറ്റർ. സിനിമയുടെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാർ 
അവാർഡ് ജേതാവ് എം എം കീരവാണിയാണ്. അന്നപൂർണ സ്റ്റുഡിയോയുമായി സഹകരിച്ച് ശ്രീനിവാസ സിൽവർ
സ്‌ക്രീൻ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിച്ചത്.
