# ജോജു-സുരാജ്  എന്നിവർ ഒന്നിക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’  ഫെബ്രുവരി 7  നെ റിലീസ്  ചെയ്യുന്നു 

- Link: https://ml.b4blaze.com/film-news/naaraayaneente-moonnaanmakkal-release-date-is-february-7
- Published: 2025-01-24T17:52:42+05:30
- Author: Suji

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച  ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്
നിർമ്മിക്കുന്ന പുതിയ ചിത്രമാണ്  ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍, ചിത്രത്തിന്റെ റിലീസ്
തീയതി പ്രഖ്യാപിച്ചു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫെബ്രുവരി 7 നാണ് ചിത്രം റിലീസ്
ചെയ്യുന്നത്, ശരണ്‍ വേണുഗോപാൽ രചനയും ,സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ജോജു
ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇവരെ കൂടാതെ ഈ ചിത്രത്തിൽ തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍, ഷെല്ലി എൻ. കുമാർ, സജിത 
മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

![](https://i0.wp.com/www.mathrubhumi.com/image/contentid/policy%3A1.10179737%3A1734628818/
narayaneente-moonnaanmakkal-film.jpg?ssl=1)

ഒരു നാട്ടിൻപുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി 
ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ
കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ
മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം
ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്,
എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം:
രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ്
പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ
ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്:
ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ് എന്നിവരാണ് ചിത്രത്തിന്റെ
മറ്റ്  അണിയറപ്രവർത്തകർ.

![](https://i0.wp.com/images.ottplay.com/images/narayaneente-moonnaanmakkal-1733583548.
jpg?ssl=1)

 
