# റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’!!!

- Link: https://ml.b4blaze.com/film-news/nadhirsha-rafi-new-movie-once-upon-a-time-in-kochi
- Published: 2023-12-26T16:01:31+05:30
- Author: Anu

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ‘
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. റാഫിയുടെ
മകന്‍ മുബിന്‍ റാഫിയാണ് ചിത്രത്തില്‍ നായകനാവുന്നത്.
  ചിത്രത്തില്‍ ദേവിക സഞ്ജയ് ആണ്
നായിക. അര്‍ജ്ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കോമഡി ത്രില്ലര്‍ ചിത്രമാണ്
ഒരുങ്ങുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്,
മേക്കപ്പ്- റോണക്സ് സേവ്യറുമാണ്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍
ആണ് ചിത്രം നിര്‍മിക്കുന്നത്.  ആദ്യമായാണ് നാദിര്‍ഷ റാഫി കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നത്.
കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഉടന്‍
തിയറ്ററുകളിലെത്തും.
