# താന്‍ എന്ന് സൂപ്പര്‍സ്റ്റാറായി അന്ന് പണി പാളി…!! ടൊവിനോയുടെ നടികര്‍ ട്രെയിലര്‍ എത്തി

- Link: https://ml.b4blaze.com/film-news/nadikar-movie-trailer-out
- Published: 2024-04-28T08:28:38+05:30
- Author: Anu

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രം നടികര്‍ ട്രെയിലര്‍ പുറത്ത്.
മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുകയാണ്. ഭാവനയാണ് ചിത്രത്തില്‍ 
നായികയാകുന്നത്. സിനിമയാണ് ചിത്രത്തിന്റെയും കഥ. ഒരു സൂപ്പര്‍ താരത്തിന്റെ ജീവിതത്തിലെ
സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരമായിട്ടാണ് ടൊവിനോ എത്തുന്നത്. ഡേവിഡ് പടിക്കലിന്റെ
താങ്ങും തണലുമായി നില്‍ക്കുന്നവരാണ് ബാലയും ലെനിനും. ഇവരെ സൗബിന്‍ ഷാഹിറും ബാലു വര്‍ഗീസുമാണ്
അവതരിപ്പിക്കുന്നത്.
  ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, വീണാ നന്ദകുമാര്‍,
ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മധുപാല്‍, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടന്‍, ഖാലിദ്
റഹ്‌മാന്‍, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാള്‍, മനോഹരി ജോയ്, മാലാ പാര്‍വ്വതി അറിവ്,
ബിപിന്‍ ചന്ദ്രന്‍ ,ദേവികാ ഗോപാല്‍ ബേബി ആരാധ്യാ, അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ്,
രഞ്ജിത്ത്, ഖയസ് മുഹമ്മദ് എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് നടികര്‍. ഡ്രൈവിംഗ് ലൈസന്‍സ് 
എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രമാണ്. അലന്‍ ആന്റണി, 
അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി
മൂവി മെക്കേഴ്സിന്റെ നവീന്‍ യര്‍നേനിയും വൈ. രവി ശങ്കറും നടികറിന്റെ നിര്‍മ്മാണത്തില്‍
പങ്കാളികളാണ്.
  ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു
വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ്
ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍,
അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ
പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍,
തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത്(
ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി,
ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്,
ബേബി വിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
