# ഉര്‍വ്വശി ആയിരുന്നു ആദ്യമേ മനസ്സില്‍… അതിനായി ദിലീപ് സഹിച്ച ത്യാഗങ്ങള്‍..!! നാദിര്‍ഷാ തുറന്ന്  പറയുന്നു…

- Link: https://ml.b4blaze.com/film-news/nadirsha-about-dileep-struggle-for-film
- Published: 2021-12-25T14:32:07+05:30
- Author: Rahul

വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ദിലീപ് എന്ന നടന്റെ പേര് ഉയര്‍ന്നു കേട്ടു എങ്കിലും
ജനപ്രിയ നായകന്‍ പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ടവന്‍ തന്നെയാണ്. കൃത്യമായ ഇടവേളകളെടുത്ത്
വളരെ സെലക്ടീവ് ആയി മാത്രമാണ് ദിലീപ് ഇപ്പോള്‍ സിനിമകള്‍ ചെയ്യാറ്. എന്നാലും ദിലീപിനെ
കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇപ്പോഴിതാ
നാദിര്‍ഷാ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റെതായി
ആരാധകര്‍ക്ക് മുന്നില്‍ വരാന്‍ പോകുന്ന സിനിമ. ഉര്‍വ്വശിയാണ് ദിലീപിന്റെ നായികയായി 
ചിത്രത്തില്‍ എത്തുന്നത്. അറുപതു വയസ്സ് കഴിഞ്ഞ ഒരാളുടെ വേഷത്തിലാണ് ദിലീപ് ഈ സിനിമയില്‍
അഭിനയിക്കുന്നത്.

ഉര്‍വ്വശിയുടെ നായകനായി ദിലീപ് എത്തുന്നുവെന്നതും ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ദിലീപ്-ഉര്‍വ്വശി കോമ്പിനേഷനാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ സിനിമയിലെ
കഥാപാത്രമാകാന്‍ വേണ്ടി ദിലീപ് സഹിച്ച ത്യാഗങ്ങളെ കുറിച്ചാണ് സംവിധായകന്‍ നാദിര്‍ഷാ
തുറന്ന് പറഞ്ഞിരിക്കുന്നത്. സത്യത്തില്‍ ദിലീപിനെ അല്ലായിരുന്നു ഈ കഥാപാത്രത്തിനായി
മനസ്സില്‍ കണ്ടത് എന്നും അദ്ദേഹം തുറന്ന് പറയുന്നു. വേണുചേട്ടനോ അലന്‍സിയര്‍ ചേട്ടനോ
കേശുവിനെ അവതരിപ്പിക്കണം എന്നതായിരുന്നു മനസില്‍. കേശു ദിലീപിനെ മനസില്‍ കണ്ട് എഴുതിയ
കഥാപാത്രമായിരുന്നില്ല. പിന്നീട് സുരാജിനെ വെച്ചും ഈ കഥാപാത്രം ആലോചിച്ചു. എന്നാല്‍
ആ സമയത്താണ് ദിലീപ് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/74135344-300x225.
jpg?resize=831%2C623&ssl=1)

ഇത് വേറൊരു ഗെറ്റപ്പില്‍ ചെയ്താലോ എന്നായിരുന്നു ദിലീപിന്റെ ചോദ്യം. റോഷന്‍ എന്ന മേക്കപ്പ്
മാനാണ് ദിലീപിനെ കേശു ആയി ഒരുക്കിയത് എന്നും നാദിര്‍ഷാ പറയുന്നു. എന്നാല്‍ തുടക്കത്തിലെ
നായികയായി ഉര്‍വ്വശി തന്നെയായിരുന്നു മനസ്സില്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സിനിമയ്ക്കുവേണ്ടി
ദിലീപ് നടത്തിയ ത്യാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകനായ
നാദിര്‍ഷ തന്നെയാണ് കേശു ആകാന്‍ വേണ്ടി ദിലീപ് നടത്തിയ ത്യാഗങ്ങള്‍ ഒരു അഭിമുഖത്തിനിടെ
തുറന്നുപറഞ്ഞത്. ദിലീപ് കുറേ കഷ്ടപ്പെട്ടു. തല മുഴുവനായി മൊട്ടയടിച്ചാണ് വിഗ് വെച്ചത്.
പകുതി വടിച്ച മുറിമീശയുമായി രണ്ടു മാസത്തോളം നടന്നു. ഒരു വ്യായാമവും ചെയ്യാതെ ശരീരം
തടിപ്പിച്ചു. മൂന്നു നേരം ചോറും മറ്റ് ഭക്ഷണങ്ങളും കഴിച്ച് വയറ് ചാടിച്ചെന്നും നാദിര്‍ഷ
വ്യക്തമാക്കി.

 

 
