# നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു  : നാദിർഷയുടെ മൊഴി വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/nadirsha-at-crimebranch-office
- Published: 2022-02-18T16:04:46+05:30
- Author: Rahul

അന്യൂഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ ക്രിമീബ്രാഞ്ച്
ചോദ്യം ചെയ്തു. മൂന്ന് ദിവസം മുൻപാണ് ചോദ്യം ചെയ്തത്.അതിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്
ഇപ്പോഴാണ്. 2017 ൽ നടന്നതായി പറയുന്ന വധ ഗൂഢാലോച കേസിൽ നാദിർഷയും ദിലീപുമായി നിരവധി
തവണ ഫോണിൽ ബെന്ധപെട്ടിരുന്നതായാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ പശ്ചാത്തലത്തിൽ ആണ് 
മൂന്ന് ദിവസം മുൻപ് ചോദ്യം ചെയ്യൽ നടന്നത്. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിട്ടാണ്
നാദിർഷ ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനായി രണ്ട് ആഴ്ചക്ക് മുൻപ് നോട്ടീസ്
നൽകിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/nadirsha-images.
jpg?resize=481%2C601&ssl=1)

രണ്ടു സിഐ മാരും എസ്പിയും അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്‌തത്‌. സിനിമ പ്രൊജെക്ടുകളും
സാമ്പത്തിക ഇടപാടുകളും മാത്രമാണ് ദിലീപുമായി ഉള്ളതെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട്
നാദിർഷപറഞ്ഞത്. വധ ഗൂഢാലോച കേസിൽ പ്രതികൾ അവസാനം നൽകിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന
ഫലം ഇന്ന് ലഭിക്കും. ഫോണിൽ നിന്നും നിർണ്ണായക തെളിവുകൾ ഓലഭിക്കുമെന്നാണ് കരുതുന്നത്.
ഇതിനിടയിൽ പ്രതികളെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ക്രൈം ബ്രാഞ്ച് സജീവമാക്കി. ചോദ്യം
ചെയ്യലിന് ഹാജരാകണം എന്ന് കാട്ടി ദിലീപിന് ഉടൻ നോട്ടീസ്‌ നൽകും.
