# ‘ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി അദ്ദേഹത്തിന്റെ വിയോഗം’ പ്രിയ സഹപ്രവര്‍ത്തകന്റെ ഓര്‍മകളുമായി നാദിര്‍ഷ

- Link: https://ml.b4blaze.com/film-news/nadrishah-about-kottayam-pradeep
- Published: 2022-02-17T16:14:35+05:30
- Author: Gargi

നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. നാദിര്‍ഷ
സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം
ചെയ്തത്. ‘അതു കിടുക്കി… തിമിര്‍ത്തു… കലക്കി’ എന്ന ചിത്രത്തിലെ സംഭാഷണം മലയാളികള്‍
ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പ്രദീപിന്റെ ഓര്‍മ്മകള്‍ മനോരമയുമായി പങ്കുവെച്ചിരിക്കുകയാണ്
നാദിര്‍ഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/kottyam-pradeep-
78.jpg?resize=960%2C540&ssl=1)

തിരക്കഥാകൃത്ത് എഴുതിവച്ചതിന്റെ ഇരട്ടി പ്രകടനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്ന കലാകാരനായിരുന്നു
കോട്ടയം പ്രദീപെന്ന് നാദിര്‍ഷ അനുസ്മരിച്ചു. ‘കൊച്ചു കുട്ടികളെപ്പോലെയാണ് പ്രദീപേട്ടന്റെ
സംസാരം. ആ നിഷ്‌കളങ്കത അദ്ദേഹത്തിന് സ്വാഭാവികമായി ഉള്ളതാണ്. ഉള്ളിന്റെ ഉള്ളില്‍ നിന്ന്
പ്രകടമാകുന്ന ഭാവങ്ങളാണ് അവ. അതിലൊരു ഏച്ചുകെട്ടലുണ്ടായിരുന്നില്ല. ഒരു രംഗം മാത്രമേ
സിനിമയില്‍ ഉള്ളൂവെങ്കിലും അതില്‍ വന്ന് ചിരിപ്പിച്ചു പോകാന്‍ കെല്‍പ്പുള്ള, അതിലൂടെ
തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. അതിനു തക്കവിധമുള്ള
രൂപവും ഭാവവും അഭിനയചാതുരിയുമുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒട്ടും 
പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി അദ്ദേഹത്തിന്റെ വിയോഗമെന്നും നാദിര്‍ഷ പറഞ്ഞു.

 
