# ഒരു കോടി രൂപ, ഇരുപതിലധികം വര്‍ഷങ്ങള്‍, ക്ഷേത്രം പണിതു!! എല്ലാം നാഗാര്‍ജുനയ്ക്ക് വേണ്ടി.!

- Link: https://ml.b4blaze.com/film-news/nagarjuna-fan-made-temple-for-him
- Published: 2022-05-26T14:30:56+05:30
- Author: Rahul

തെന്നിന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് നാഗാര്‍ജുന. ബാലതാരമായി സിനിമാ 
അഭിനയ രംഗത്തേക്ക് എത്തിയ ഇദ്ദേഹം, ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് സിനിമാ ലോകത്തിന്റെ താരമായി മാറിയ അദ്ദേഹം തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
അങ്ങനെ പല ഭാഷകളിലായി ആരാധകരെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകന്‍ ചെയ്തിരിക്കുന്ന
പ്രവര്‍ത്തി കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് മറ്റുള്ളവര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Nagarjuna-Akkineni-
Birthday-new-1200by667.jpg?resize=1200%2C667&ssl=1)

നാഗാര്‍ജുനയ്ക്ക് വേണ്ടി ഒരു കോടി രൂപയിലധികം ചിലവിട്ട് ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുകയാണ്
അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍. ഈ ക്ഷേത്രത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറുന്നത്.നാഗാര്‍ജുനയ്ക്ക് ഏറെ പ്രശംസകള്‍ നേടികൊടുത്ത സിനിമയായ അന്നമയ്യ 
എന്ന സിനിമ കണ്ടുള്ള അദ്ദേഹത്തോടുള്ള ഇഷ്ടമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/temple.jpg?resize
=1157%2C551&ssl=1)

ഈ ഒരു ക്ഷേത്രം പണിയുക എന്ന ആശയത്തിലേക്ക് എത്തിച്ചത് എന്നും ആരാധകന്‍ പറയുന്നു. 1997ലാണ്
അന്നമയ്യ എന്ന സിനിമ റിലീസാകുന്നത്. അന്നമയ്യ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ നാഗാര്‍ജുനയോടുള്ള
ആരാധന കൊണ്ടാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. 1997ല്‍ അന്നമാചാര്യ ക്ഷേത്രം പണിയാനായി
തറക്കല്ലിട്ടതിനെ കുറിച്ചും ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Capture.jpg?resize
=587%2C559&ssl=1)

എന്നും കാണിച്ച് അഖില്‍ ആണ് ഇതേ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഇരുപതില്‍ അധികം വര്‍ഷം എടുത്ത് ഒരുകോടിയിലധികം രൂപ ചിലവിട്ടാണ് ഗുണ്ടൂര്‍ സ്വദേശി 
ഈ ക്ഷേത്രം പണിതിരിക്കുന്നത്. അന്നമയ്യ സ്വാമി മന്ദിരം എന്നാണ് ക്ഷേത്രത്തിന്റെ പേര്.
ക്ഷേത്രം പണിയാന്‍ ഗുണ്ടൂരിലെ മറ്റ് ആരാധകരും നിവാസികളും സഹായവുമായി എത്തിയരുന്നത്രെ.
