# ലില്ലിക്കുട്ടിയെ  ​ഗ്രേസ്  ആന്റണി  വളറെ ലാഘവത്തോടെ  അവതരിപ്പിച്ചു! നടിയുടെ പെർഫോമൻസിന് ഗംഭീര പ്രതികരണം 

- Link: https://ml.b4blaze.com/film-news/nagendrans-honeymoons-movie-acting-grace-antony
- Published: 2024-07-22T16:34:33+05:30
- Author: Suji

നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ‘നാഗേന്ദ്രൻസ് ഹണി മൂൺസ്’ ഇക്കഴിഞ്ഞ ദിവസമാണ് സ്ട്രീം
ചെയ്തു തുടങ്ങിയത്, സീരിസ് സ്ട്രീമിങ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതും
സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നതും നടി ​ഗ്രേസ് ആന്റണി ലില്ലിക്കുട്ടിയായി അഭിനയിച്ച രണ്ടാമത്തെ
എപ്പിസോഡാണ്. മാനസീകമായി ചില ബുദ്ധിമുട്ടുകളുള്ള പെൺകുട്ടിയായിരുന്നു സീരിസിൽ ​ഗ്രേസ്
അവതരിപ്പിച്ച ലില്ലിക്കുട്ടി. ഗ്രേസിന്റെ ചെറിയ മുഖഭാവങ്ങൾപോലും പ്രേക്ഷകരിൽ  പൊട്ടിച്ചിരി
സമ്മാനിക്കും.പൊതുവെ ഇത്തരം  കഥപാത്രങ്ങളെ കൈകാര്യം ചെയ്യുമ്പോ‍ൾ ചിലപ്പോൾ ഓവറാകും
അല്ലെങ്കിൽ  കോമഡി വർക്കൗട്ടാകില്ല. എന്നാൽ ലില്ലിക്കുട്ടിയെ ​ഗ്രേസ് വളറെ ലാഘവത്തോടെ
അവതരിപ്പിച്ചുവെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/na1-2.jpg?resize
=906%2C606&ssl=1)

അടുത്ത സെക്കന്റിൽ ലില്ലിക്കുട്ടി  എന്താകും ചെയ്യുക എന്നത് പോലും പ്രവചിക്കാൻ പ്രേക്ഷകന്
കഴിയില്ല.‍ ഉർവശിക്ക് ബിന്ദു പണിക്കരിലുണ്ടായ കൽപ്പനയാണ് ​ഗ്രേസ് എന്നാണ് ലില്ലിക്കുട്ടിയായുള്ള​
ഗ്രേസിന്റെ പ്രകടനത്തെ വിലയിരുത്തി പ്രേക്ഷകർ കുറിക്കുന്നത്. ​ഗ്രേസ് ഇത്ര ഇത്രയും 
നന്നായി അഭിനയിക്കുമോ എന്നാണ് മിക്കവരും ചോദിക്കുന്നത്,

 സുരാജിന്റെ കുന്തം വിഴുങ്ങിയ നോട്ടവും ഗ്രേസ് ആന്റണിയുടെ  ചാട്ടവും ​ഗ്രേസിന്റെ പ്രകടനം
കണ്ടപ്പോൾ പഴയ സിനിമകളിലെ കൽപ്പന ചേച്ചിയെ ഓർമ വന്നു, കല്പന ചേച്ചിക്ക് ശേഷം ഇമ്മാതിരി
അഭിനയം. അടുത്ത നീക്കം എന്താണെന്ന് നോക്കിയിരുന്നു പോകും.  ബിന്ദു പണിക്കർ ആണ് ​ഗ്രേസ്,
കല്പനയാണോയെന്ന് വരെ തോന്നിപോയി, ​ഗ്രേസിനെ കാണുമ്പോൾ വിസ്മയ തുമ്പത്ത് സിനിമയിൽ ഗോവിന്ദൻ
കുട്ടിയെ കാണുമ്പോൾ റീത്ത ആയി വന്ന് കൽപന നടത്തിയ പ്രകടനം പോലെ തന്നെയുണ്ട്, സെലിബ്രിറ്റികൾ
അടക്കം ​ഗ്രേസിന്റെ ലില്ലിക്കുട്ടിയായുള്ള പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.
