# ‘നല്ല സമയം’ റിലീസ് കാത്തിരുന്നവരോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു!!

- Link: https://ml.b4blaze.com/film-news/nalla-samayam-movie-release-date-postponed
- Published: 2022-11-22T18:23:53+05:30
- Author: Sreekumar

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ നല്ല സമയത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു.
അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. എന്തുകൊണ്ടാണ് സിനിമയുടെ
റിലീസ് തീയതി മാറ്റിവെയ്ക്കുന്നത് എന്ന വിവരവും സംവിധായകന്‍ ഫേസ്്ബുക്ക് പോസ്റ്റ് പങ്കുവെച്ച്
വ്യക്തമാക്കിയിരിക്കുന്നു. കേരളം മുഴുവന്‍ ഫുട്‌ബോള്‍ ആരവങ്ങളിലായതിനാല്‍ ആണ് റിലീസ്
മാറ്റുന്നത് എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nalla-samayam.jpg?
resize=1536%2C2048&ssl=1)

നവംബര്‍ 25നായിരുന്നു നല്ലസമയത്തിന്റെ റിലീസ് വച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട്
അറിയിക്കാമെന്നും പോസ്റ്റില്‍ പറയുന്നു.’കേരളം മുഴുവന്‍ ഫുട്‌ബോള്‍ ആരവങ്ങളിലായതിനാല്‍
നല്ല സമയം എന്ന ചിത്രത്തിന്റെ റിലീസ് നവംബര്‍ 25ല്‍ നിന്ന് മാറ്റിവയ്ക്കാന്‍ അണിയറ 
പ്രവര്‍ത്തകര്‍ തീരുമാനം എടുത്തതായി അറിയിച്ചു കൊള്ളട്ടെ. പുതുക്കിയ തിയതി പിന്നീട്
അറിയിക്കുന്നതാണ്. റിലീസ് പ്രതീക്ഷിച്ചു കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു’,
എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ഒമര്‍ലുലുവിന്റെ ആദ്യത്തെ എ സര്‍ട്ടിഫിക്കറ്റ് നേടിയ സിനിമയാണ് നല്ല സമയം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/111.jpg?resize=1200%
2C1600&ssl=1)

ഇര്‍ഷാദ് അലി നായകനായി എത്തുന്നു. അങ്ങനെ എന്റെ ആദ്യ എ പടം ലോഡിംഗ് എന്നാണ് സിനിമയുടെ
സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ച് ഒമര്‍ലുലു പറഞ്ഞിരുന്നത്.. അതോടൊപ്പം സിനിമയുടെ
റിലീസ് തീയതിയും അദ്ദേഹം പങ്കുവെച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ തീയതി മാറ്റിയ വിവരമാണ്
സംവിധായകന്‍ അറിയിക്കുന്നത്. ഒന്നില്‍ അധികം നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/Capture1.jpg?resize
=587%2C481&ssl=1)

ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണ് നല്ല സമയം. അതേസമയം, പവര്‍സ്റ്റാര്‍ ആണ്
ഒമര്‍ലുലുവിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന മറ്റൊരു സിനിമ. ബാബു ആന്റണി നായകനാകുന്ന
ചിത്രം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
