# സിനിമയുടെ പിന്നിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ തുറന്ന് നമിത!

- Link: https://ml.b4blaze.com/film-news/namitha-about-film-industry
- Published: 2020-12-17T11:21:00+05:30
- Author: Sreekumar

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ
മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ
അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. അടുത്ത കാലത്ത്
തന്റെ സിനിമ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ നടക്കുന്ന കാര്യങ്ങളെ
കുറിച്ച് തുറന്നു പറയുകയാണ് നമിത.

![Namitha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Namitha.jpg?
resize=1440%2C1440&ssl=1)

Namitha

അടുത്ത കാലമായി കൂടുതൽ കേൾക്കുന്ന ഒരു വാക്ക് ആണ് കാസ്റ്റിംഗ് കൗച്ച്. പെൺകുട്ടികൾ 
ആണ് കൂടുതലും ഇതിനെപറ്റി തുറന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും
ഇത്തരം കാസ്റ്റിംഗ് കൗച്ചിന് വലിയ രീതിയിൽ ഇരയാകാറുണ്ട്. എന്നാൽ പലരും സിനിമയിലെ അവസരങ്ങൾ
കൊതിച്ച് അതൊന്നും തുറന്ന് പറയാത്തതാണ്. ഇപ്പോൾ കാലം മാറി. തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ
തുറന്ന് പറഞ്ഞു പല പെൺകുട്ടികളും രംഗത്ത് വരാറുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് ഇന്നും 
അതിനു നാണക്കേടാണ്. കാരണം ഒരു പുരുഷൻ ആയിട്ട് കൂടി തങ്ങളും ഇതിനു ഇര ആയിട്ടുണ്ടെന്ന്
പുറം ലോകം അറിയുന്നതിന്റെ നാണക്കേടാകാം അതിന്റെ കാരണം.

മോഡലിംഗ് രംഗത്ത് സജീവമായ നമിത 2002 ൽ ആണ് തെലുങ് ചിത്രത്തിലൂടെ സിനിമയിലേക്ക് യെത്തുന്നത്.
അവിടുന്ന് അങ്ങോട്ട് താരത്തിന്റെ സമയം ആയിരുന്നു. കുറച്ച് നാളുകൾ കൊണ്ട് തന്നെ നമിത
തെന്നിന്ത്യ അറിയപ്പെടുന്ന നടിയായി മാറി. കന്നഡ, തെലുങ്, തമിഴ്, മലയാളം ചിത്രങ്ങളിൽ
നമിത അഭിനയിച്ചു. പുലിമുരുകനിൽ നമിത ശ്രദ്ധേയമായ വേഷം ആണ് ചെയ്തത്. എന്നാൽ ആ ചിത്രത്തിന്
ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. താരത്തിന്റെ വിവാഹം ആരാധകർ സോഷ്യൽ
മീഡിയയിൽ വലിയ ആഘോഷം ആക്കിയിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്ന താരം തമിഴ് ബിഗ് 
ബോസിലൂടെ പിന്നെയും പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു താരം
ഷോയിൽ കാഴ്ചവെച്ചത്. എന്നാൽ ഒരു മാസം തികയും മുൻ താരം ഷോയിൽ നിന്ന് പുറത്തായി. ഇപ്പോൾ
വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. തങ്ങളുടെ ഇഷ്ടതാരം വീണ്ടും 
സ്‌ക്രീനിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.
