# ഗ്ലാമർ വേഷം ധരിക്കാൻ ഞാൻ തീരുമാനിച്ചത് ആ നിമിഷം മുതൽ ആണ്!

- Link: https://ml.b4blaze.com/film-news/namitha-about-her-roles
- Published: 2021-01-26T10:20:42+05:30
- Author: Sreekumar

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ
മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ
അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. കൂടെ അഭിനയിച്ച
സഹതാരങ്ങളുടേയും നമിതയുടെയും പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് ഉയർന്ന് വന്നത്. എന്നാൽ
അതൊന്നും താരം കാര്യമാക്കിയില്ല. ഗ്ലാമർ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ച താരം
വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ല. സിനിമയിൽ നിന്ന് താരം വിട്ട് നിൽക്കുകയാണെങ്കിലും
തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ സിനിമയിൽ
താൻ കൂടുതലും ഗ്ലാമർ വേഷത്തിൽ എത്തിയതിന്റെ കാരണം തുറന്ന് പറയുകയാണ് നമിത.

ഒരു അഭിമുഖത്തിൽ ആണ് ഗ്ലാമർ വേഷത്തിൽ സിനിമയിൽ എത്തിയതിനെ കുറിച്ച് താരം മനസ്സ് തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നായികയായാണ് ആദ്യം സിനിമയിൽ എത്തിയത്. എന്നാൽ അതിനു ശേഷം
ഗ്ലാമർ വേഷങ്ങൾ വന്നപ്പോൾ അവ സ്വീകരിക്കാതിരുന്നില്ല. എല്ലാ നടിമാരും ഗ്ലാമർ വേഷം ചെയ്യണം
എന്ന കടുത്ത ആഗ്രഹം കൊണ്ട് ഒന്നും സിനിമയിൽ വരുന്നവർ അല്ല. അവർ അങ്ങനെ ആയി പോകുന്നതാണ്.
ആദ്യം ഞാൻ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ അത് പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി.
പ്രേക്ഷക ശ്രദ്ധ എനിക്ക് കൂടുതൽ ആയി ലഭിച്ചപ്പോൾ ആണ് വീണ്ടും അതെ വേഷങ്ങളിൽ എത്താൻ 
എന്നെ പ്രേരിപ്പിച്ചത്. പ്രേക്ഷകർ സ്വീകരിക്കുമെങ്കിൽ ഗ്ലാമർ കാണിക്കാൻ ഞാൻ ഇനിയും 
ഒരുക്കം ആണ്. നമിത പറഞ്ഞു.

![Namitha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Namitha.jpg?
resize=1440%2C1440&ssl=1)

Namitha

കൂടാതെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും നമിത തുറന്ന് പറഞ്ഞു. തനിക്ക് ഇത്
വരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്ന് താരം പറഞ്ഞു. അടുത്ത കാലമായി കൂടുതൽ
കേൾക്കുന്ന ഒരു വാക്ക് ആണ് കാസ്റ്റിംഗ് കൗച്ച്. പെൺകുട്ടികൾ ആണ് കൂടുതലും ഇതിനെപറ്റി
തുറന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഇത്തരം കാസ്റ്റിംഗ്
കൗച്ചിന് വലിയ രീതിയിൽ ഇരയാകാറുണ്ട്. എന്നാൽ പലരും സിനിമയിലെ അവസരങ്ങൾ കൊതിച്ച് അതൊന്നും
തുറന്ന് പറയാത്തതാണ്. ഇപ്പോൾ കാലം മാറി. തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞു
പല പെൺകുട്ടികളും രംഗത്ത് വരാറുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് ഇന്നും അതിനു നാണക്കേടാണ്.
കാരണം ഒരു പുരുഷൻ ആയിട്ട് കൂടി തങ്ങളും ഇതിനു ഇര ആയിട്ടുണ്ടെന്ന് പുറം ലോകം അറിയുന്നതിന്റെ
നാണക്കേടാകാം അതിന്റെ കാരണം.
