# വിജയ് മിടുക്കനാണ്! മിടുക്കന്മാരോട് മത്സരിച്ചാൽ  രാഷ്ട്രീയ മുന്നേറ്റത്തിന് അവസരമാകും, വിജയ് ക്കെതിരെ മത്സരിക്കാൻ താല്പര്യം നടി നമിത 

- Link: https://ml.b4blaze.com/film-news/namitha-wants-to-political-contest-against-vijay
- Published: 2024-04-15T12:37:09+05:30
- Author: Suji

ദളപതി വിജയ് ക്കെതിരെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു തെന്നിന്ത്യൻ നടി നമിത,
തമിഴ്‌നാട് ബിജെപി വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയാണ് നടി, വിജയ് മിടുക്കനായ വ്യക്തിയാണ്,
രാഷ്ട്രീയത്തില്‍ മിടുക്കന്മാരോട് മത്സരിക്കുന്നത് രാഷ്ട്രീയ മുന്നേറ്റത്തിന് അവസരം
ഒരുക്കു൦ നടി പറയുന്നു, തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം നമിത ബിജെപിയുടെ താര പ്രചാരക
കൂടിയാണ് ,കേന്ദ്ര മന്ത്രി എല്‍ മുരുകന് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്
സജീവമായി  നമിത ഇപ്പോഴുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/namitha1-1.jpeg?
resize=640%2C427&ssl=1)

എന്നാൽ ബിജെപിക്ക് വലിയ വേരോട്ടമില്ലാത്ത തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരായ രാഷ്ട്രീയം
മുന്നോട്ട് വെക്കുന്ന വിജയ് ക്കെതിരെ  നമിത മത്സരിച്ചാല്‍ തോറ്റ് തുന്നം പാടുമെന്നാണ്
വിജയ് ആരാധകരും ,രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. കെട്ടിവെച്ച കാശ് പോലും നിങ്ങൾക്ക്
കിട്ടില്ല എന്നും ഇവർ നടിക്ക് സൂചന നൽകുന്നുണ്ട്. കരിയറിലെ ഏറ്റവും പീക്ക് ടൈമില്‍ 
നില്‍ക്കുമ്പോഴാണ് വിജയ് അഭിനയം നിര്‍ത്തുകയാണെന്ന് അറിയിച്ചത്ഒപ്പം നടൻ രാഷ്ട്രീയ 
പ്രഖ്യാപനം ഔദ്യോഗികമായി തന്നെ അറിയിക്കുകയും ചെയ്തു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vij1-2.jpg?resize
=985%2C584&ssl=1)

ഗോട്ട് എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം മറ്റൊരു ചിത്രത്തില്‍
കൂടി അഭിനയിച്ചതിന് ശേഷം താൻ  അഭിനയം നിര്‍ത്തുമെന്നാണ് താരം പ്രഖ്യാപിച്ചത്,എന്നാൽ
നടി നമിത തെന്നിന്ത്യ ആകെ ഒരു കാലത്ത് ഓളം സൃഷ്ടിക്കാൻ കഴിഞ്ഞ ഒരു താരം തന്നെ ആയിരുന്നു,
അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിലാണ് നമിത വിജയുടെ നായികയായി എത്തിയത്. 2016ല്‍ എഐഎഡിഎംകെയില്‍
ചേര്‍ന്ന നമിത 2019ല്‍ ബിജെപിയില്‍ ചേരരുകയും ചെയ്യ്തു

 
