# ‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി; എന്നാൽ ശരിയെന്ന് പ്രേക്ഷകർ

- Link: https://ml.b4blaze.com/film-news/namukku-kodathiyil-kaanam-srrenath-bhasi-new-film
- Published: 2022-10-03T11:15:08+05:30
- Author: Ajay

വിവാദങ്ങൾക്കിടയിൽ ശ്രീനാഥ് ഭാസി നടനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്
പോസ്റ്റർ റിലീസ് ചെയ്തു. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയിലാണ് ശ്രീനാഥ് ഭാസി 
നായകനായെത്തുന്നത്. വിവാദങ്ങൾക്കും വിലക്കിനിടയിലും സിനിമയുടെ ഈ പേരിന് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/sree-4.jpg?resize
=1280%2C720&ssl=1)

കഴിഞ്ഞമാസം റിലീസായ ചട്ടമ്പി എന്ന സിനിമയുടെ വിവാദങ്ങൾക്കിടയിലാണ് നമുക്ക് കോടതിയിൽ
കാണാം എന്ന സിനിമയെത്തുന്നത്.സഞ്ജിത്ത് ചന്ദ്രസേനസാണ് നമുക്ക് കോടതിയിൽ കാണാം എന്ന 
സിനിമ സംവിധാനം ചെയ്യുന്നത്.മിശ്ര വിവാഹിതരായ ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായതിനു ശേഷം 
അവരുടെ കുടുംബങ്ങൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ കടന്നു പോവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/sree-6.jpg?resize
=1280%2C720&ssl=1)

സിനിമയിൽ രൺജി പണിക്കർ, ലാലു അലക്‌സ്, ജോണി ആന്റണി, ഹരീഷ് കണാരൻ, നിരഞ്ജ് രാജു,സിജോയ്
വർഗീസ്, നിതിൻ രഞ്ജി പണിക്കർ,ജയരാജ് വാര്യർ, അലൻസിയർ,മൃണാളിനി ഗന്ധി,സരയു മോഹൻ, രശ്മി
ബോബൻ,ആൽഫി പഞ്ഞിക്കാരൻ,, കവിത നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

 
