# ഇതുവരെ കിട്ടാത്തൊരു ഐറ്റം നിങ്ങള്‍ക്ക് കിട്ടും!! പൂക്കാലവുമായി ആനന്ദം ടീം എത്തി

- Link: https://ml.b4blaze.com/film-news/nandam-teams-new-movie-pookkaalam-teaser-out
- Published: 2023-03-03T20:45:40+05:30
- Author: Anu

‘ആനന്ദം’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഗണേഷ് രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന
ഹ്യൂമന്‍സ് ഓഫ് പൂക്കാലം വീഡിയോ ടീസര്‍ പുറത്ത്. ആനന്ദം യൂത്തിന കേന്ദ്രീകരിച്ചായിരുന്നെങ്കില്‍
പൂക്കാലം ഒരുങ്ങുന്നത് ഫീല്‍ ഗുഡ് കുടുംബ ചിത്രമായിട്ടാണ്. 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള
വീഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
  ‘
ഹ്യൂമന്‍സ് ഓഫ് പൂക്കാലം’ എന്ന് കുറിപ്പോടെ വിനീത് ശ്രീനിവാസനാണ് വീഡിയോ പങ്കുവച്ചത്.
വിജയരാഘവന്‍, കെ പി എ സി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്നം,
ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍
കുരിയന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിവരാണ്
ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.  ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേക അഭിനയത്തില്‍
പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വിജയരാഘവന്റെ മേക്ക് ഓവറാണ്. 100 വയസുള്ള ഇട്ടൂപ്പ്
എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ എത്തുന്നത്.  വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്,
സുഹാസിനി മണിരത്‌നം തുടങ്ങിയവരും ചിത്രത്തില്‍ വേഷം ചെയ്യുന്നുണ്ട്. വിനോദ് ഷൊര്‍ണൂര്‍,
തോമസ് തിരുവല്ല എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
