# രശ്മിക മന്ദാനയോട് തനിക്ക് ക്രഷെന്ന് നന്ദമുരി ബാലകൃഷ്ണ: ഇങ്ങേര് ഇതെന്തു ഭാവിച്ചാണെന്ന് സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/nandamuri-balakrishna-says-she-has-a-crush-on-rashmika-mandana
- Published: 2022-10-26T12:24:18+05:30
- Author: Ajay

നന്ദമുരി ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ്. തെലുങ്ക് സിനിമ വ്യവസായത്തിൽ
മാസ് മസാല പടങ്ങളാണ് നന്ദമുരി ബാലകൃഷ്ണ ചെയ്യാറുള്ളത്. താരത്തിന് നിരവധി ആരാദകരും ഉണ്ട്.
അഖണ്ഡ എന്ന ചിത്രമാണ് നന്ദമുരി ബാലകൃഷ്ണയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബോക്‌സ്
ഓഫീസിൽ വമ്പൻ വിജയമായിരുന്നു അഖണ്ഡ. ഇപ്പോഴിതാ, തനിക്ക് ഒരു യുവതാരത്തോട് ക്രഷ് ഉണ്ടെന്ന്
വെളിപ്പെടുത്തിയിരിക്കുകയാണ് നന്ദമുരി ബാലകൃഷ്ണ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/reshmika-1.jpg?resize
=1280%2C720&ssl=1)

. താങ്കളുടെ താങ്കളുടെ ക്രഷ് ആരാണ് എന്നാ ചോദ്യത്തിനാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെന്നിന്ത്യൻ താരം രശ്മിക മന്ദാന എന്നായിരുന്നു ബാലകൃഷ്ണയുടെ ഉത്തരം. താരത്തിന്റെ .
ഉത്തരം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താൻ നടൻ
തയ്യാറായല്ലോ എന്നു പറയുന്ന ആരാധകരും ഉണ്ട്. രശ്മികയുടെ ക്രഷ് ആരായിരിക്കുമെന്ന് അറിയാൻ
കാത്തിരിക്കുകയാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/reshmi6.jpg?resize
=1280%2C720&ssl=1)

തെന്നിന്ത്യൻ സിനിമയിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്തിയ
താരമാണ് നടിയും മോഡലുമായ രശ്മിക.ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രശ്മിക
മന്ദാന. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈയിലൂടെയാണ് താരം ബോളിവുഡിലെത്തിയിരിക്കുന്നത്. വിജയ്
ചിത്രം വാരിസിലും രശ്മിക മന്ദാനയാണ് നായികയാവുന്നത്

 

 
