# ഗപ്പിയിലെ ആമിന തന്നെയാണോ ഇത് ? നന്ദന വർമയുടെ ചിത്രങ്ങൾ കണ്ട് മൂക്കത്ത് കൈവെച്ച് പ്രേക്ഷകർ !

- Link: https://ml.b4blaze.com/film-news/nandana-varma-latest-exclusive-pictures
- Published: 2021-10-04T15:46:26+05:30
- Author: Rahul

ബാലതാരമായി എത്തി മലയാള മനസ്സിൽ ഇടം നേടിയ താരമാണ് നന്ദന വർമ്മ. സ്പിരിറ്റ് എന്ന മോഹൻലാൽ
ചിത്രത്തിലൂടെയാണ് നന്ദന അഭിനയ ലോകത്തേയ്ക്ക് എത്തിയതെങ്കിലും ടോവിനോ ചിത്രമായ ഗപ്പിയിലെ
ആമിന എന്ന കഥാപാത്രം വലിയ രീതിയിലാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്നും നിരവധി ചലച്ചിത്രങ്ങളുടെ
ഭാഗമാകുവാനും താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾക്ക്
എല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.എന്നാൽ ഇടക്കാലത്ത് വെച്ച് താരത്തിന്റെ
പല ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും താരം റിമൂവ് ചെയ്തിരുന്നു. 
തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആയിരുന്നു താരം റിമോവ് ചെയ്തവയിൽ പലതും. എന്നാൽ ഇന്നിപ്പോൾ
സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിയ്‌ക്കുന്നത്‌ നന്ദനയുടെ പുതിയ ചിത്രങ്ങൾ ആണ് കറുത്ത
നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.ആർക്കൊപ്പമോ
നിന്നുകൊണ്ട് സെൽഫി എടുക്കുന്ന നന്ദനയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ നിരവധി ഗ്രൂപ്പുകളിലേയ്ക്കും
പേജുകളിലേയ്ക്കുമാണ് ഷെയർ ചെയ്യപ്പെട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ
വൈറൽ ആയിരിയ്ക്കുകയാണ്. എന്നാൽ ഈ ചിത്രങ്ങൾ നന്ദനയുടെ അറിവോടെയാണോ പ്രചരിയ്‌ക്കുന്നത്‌
എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഈ ചിത്രങ്ങൾ കണ്ട നന്ദനയുടെ ആരാധകർക്ക് പറയാൻ
ഉള്ളത് ഇത് തങ്ങളുടെ ആമിന അല്ല എന്നാണ്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെ 
അംഗീകരിയ്ക്കുവാൻ ആരാധകർക്ക് ഇനിയും ആയിട്ടില്ല എന്നത് തന്നെയാണ് ഈ കമന്റുകളുടെ കാരണവും.
