# ആ വേദനയിൽ നിന്ന് പുറത്ത് കടക്കാൻ എനിക്ക് സമയം വേണ്ടി വന്നു, നന്ദിനി

- Link: https://ml.b4blaze.com/film-news/nandini-about-life
- Published: 2023-11-22T15:11:42+05:30
- Author: Devika

ലേലം എന്ന സിനിമയിൽ കൂടി പ്രേഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് നന്ദിനി. മലയാളത്തിൽ
മാത്രമല്ല, തമിഴിലും താരം ഒരു കാലത്ത് സജീവമായിരുന്നു. തമിഴിലും  തെലുങ്കിലും എല്ലാം
കൗസല്യ എന്ന പേരിലാണ് നന്ദിനി അറിയപ്പെട്ടത്. എന്നാൽ മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ
കൂടി ആരാദകരെ സ്വന്തമാക്കാൻ നന്ദിനിക്ക് കഴിഞ്ഞു എങ്കിലും അതികം സിനിമകൾ ചെയ്തു മലയാളത്തിൽ
സജീവമായി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. എന്നാൽ കുറച്ച് വർഷങ്ങൾ അഭിനയത്തിൽ
നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. വർഷങ്ങൾക്ക് ഇപ്പുറം അനുരാഗ കരിക്കിൻവെള്ളം
എന്ന ചിത്രത്തിൽ കൂടിയാണ് നന്ദിനി തന്റെ തിരിച്ച് വരവ് നടത്തിയത്. പ്രായം നാൽപ്പത് 
കഴിഞ്ഞിട്ടും ഇന്നും അവിവാഹിതയായി തുടരുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2018/04/Nandini.jpg?resize
=1200%2C630&ssl=1)

വിവാഹത്തെ കുറിച്ചും പ്രണയ നൈരാശ്യത്തെ കുറിച്ചും നന്ദിനി  തുറന്നു പറഞ്ഞു. നന്ദിനിയുടെ
വാക്കുകൾ ഇങ്ങനെ, ഇപ്പോൾ അഭിമുഖങ്ങളിൽ  ഒക്കെ വിവാഹത്തിനെ കുറിച്ച് ചോദിക്കുന്നത് നേരിടാൻ
ഞാൻ പഠിച്ചു. ഇപ്പോൾ വിവാഹത്തെ കുറിച്ച് ഇത് പോലുള്ള അഭിമുഖങ്ങളിൽ മാത്രമേ എനിക്ക് 
ചോദ്യം കേൾക്കേണ്ടി വന്നിട്ടുള്ളൂ. എന്റെ ഫ്രണ്ട്സോ റിലേറ്റീവ്സോ ഒന്നും ഇപ്പോൾ എന്നോട്
വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. കാരണം അവർക്ക് ഇപ്പോൾ ശീലമായി. വിവാഹം എന്ന് പറയുന്നത്
എപ്പോൾ വേണമെങ്കിലും നടക്കാവുന്ന ഒരു കാര്യമാണ്. പറ്റിയ ആൾ ജീവിതത്തിലേക്ക് വന്നാൽ 
ഇപ്പോൾ വേണമെങ്കിലും വിവാഹം  കഴിക്കാൻ ഞാൻ ഒരുക്കമാണ് എന്ന് നന്ദിനി പറയുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/nandhini1.jpg?resize
=820%2C612&ssl=1)

അത് പോലെ തന്നെ പ്രണയം നൈരാശ്യവും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ തങ്ങൾക്ക് പരസ്പ്പരം
കുറ്റം പറയാൻ പറ്റില്ല. കാരണം പിരിയാം എന്ന് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു.
ഞങ്ങൾ രണ്ടു പേരുടെയും ഭാവിക്ക് നല്ലത് പിരിയുന്നത് ആണെന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങൾ
പിരിഞ്ഞത്. എന്നാൽ ആ വേദനയിൽ നിന്ന് പുറത്ത് കടക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു.
എന്റെ വീട്ടുകാർ എനിക്കൊപ്പം നിന്ന്. അത് കൊണ്ട് മാത്രമാണ് എനിക്ക് ആ വേദനയെ മറികടക്കാൻ
കഴിഞ്ഞത് എന്നും നന്ദിനി പറയുന്നു.
