# ന്യൂ ഗെറ്റപ്പിൽ നാനി, പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/film-news/nani-new-movie-first-look-poster-out
- Published: 2025-08-08T18:15:55+05:30
- Author: Swathi S

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ഇതുവരെ
ചെയ്യാത്തൊരു വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ഈ ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ
ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

എസ്.എൽ.വി സിനിമാസ് ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 26-
ന് പാരഡൈസ് തിയേറ്ററുകളിൽ എത്തും. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്,
ഇംഗ്ലീഷ് അടക്കം എട്ട് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലും സെക്കന്ദരാബാദിലും പുരോഗമിക്കുകയാണ്. ആക്ഷൻ പീരിയഡ്
ഡ്രാമാ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ രാഘവ് ജുറൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.
സംഗീത സംവിധാനം അനിരുധ് രാവിചന്ദറിന്റേതാണ്, ചിത്രത്തിന്റെ ഛായാഗ്രഹണം സി.എച്ച്. സായിയാണ്
നിർവഹിക്കുന്നത്.
