# ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി….!!! ആവേശത്തോടെ മമ്മൂക്കയുടെ ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/nanpakal-nerath-mayakkam-movie-teaser-will-out-today
- Published: 2022-03-18T13:14:20+05:30
- Author: Rahul

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നു എന്ന് കേട്ടപ്പോഴേ
ആരാധകരും സിനിമാ പ്രേമികളും വലിയ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ‘നന്‍പകല്‍ നേരത്ത്
മയക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങാണ് പുറത്ത് 
വരുന്നത്. സിനിമയുടേതായി പുറത്ത് വരുന്ന എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്.
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് മമ്മൂട്ടി അടക്കമുള്ള
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Lijo-Jose-Pellissery-
movie-300x169.jpg?resize=1158%2C652&ssl=1)

ചിത്രത്തിന്റെ ടീസര്‍ എത്തുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
വേള്‍ഡ് സ്ലീപ് ഡേ ആയ ഇന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും. വൈകുന്നേരം ഏഴ് മണിക്കാകും
ടീസര്‍ എത്തുക. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ്
ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ എത്തുന്നുവെന്ന് അറിയിച്ചതോടെ ആരാധകരും ഏറെ ആവേശത്തിലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/nan-pakal-nerath-
mayakkam-300x300.jpg?resize=1154%2C1154&ssl=1)

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ 
റിലീസിനായി ആരാധകര്‍ വളരെ ആവേശത്തടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 
7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന
ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. അതേസമയം,
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി തന്നെയാണ് ചിത്രം പുറത്തിറക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/nanpakal-nerath-
mayakkam-1-300x200.jpg?resize=1127%2C751&ssl=1)

ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയ്ക്ക്
പുറമെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. അശോകന്‍,
തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരാണ് മറ്റ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
