# ഇനി ഐ.എഫ്.എഫ്.കെ യില്‍ കാണാം! ‘നന്‍പകല്‍ നേരത്ത് മയക്കം’ പുതിയ പോസ്റ്ററുമായി മമ്മൂക്ക!!

- Link: https://ml.b4blaze.com/film-news/nanpakal-nerath-mayakkam-new-poster
- Published: 2022-10-15T20:23:24+05:30
- Author: Sreekumar

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇപ്പോഴിതാ
സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ
സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് സിനിമയുടെ പുതിയ പോസ്റ്ററും ഒപ്പം സിനിമ ഐഎഫ്എഫ്‌കെയിലേക്ക്
തിരഞ്ഞെടുത്ത സന്തോഷവും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ചിത്രത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടുകൂടി
സിനിമാ പ്രേമികള്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nanpakal-nerath-
mayakkam-2.jpg?resize=512%2C640&ssl=1)

ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും അതോടൊപ്പം 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര
മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും
പങ്കുവെച്ചിരിക്കുകയാണ് മമ്മൂക്ക. ഒരുകൂട്ടം ആളുകള്‍ക്ക് നടുവില്‍ ഇരുന്ന് അവരോട് സംസാരിക്കുന്ന
ഇക്കയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍
നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും 
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/nanpakal-nerath-
mayakkam-1.jpg?resize=1080%2C720&ssl=1)

മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന അടുത്ത ചിത്രം, ബാക്കി എല്ലാം ഇനി സക്രീനില്‍ കാണാം
എന്നാണ് ആരാധകര്‍ പറയുന്നു.. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ആശംസകള്‍ അറിയിച്ച് ആരാധകരും
എത്തുന്നുണ്ട്. നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയില്‍ വന്ന് നിറയുന്നത്. മഹാനടന്റെ
മഹാവിസ്മയത്തിനായി കാത്തിരിക്കുന്നു, മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ..ബാക്കി സ്‌ക്രീനില്‍..
മമ്മൂട്ടി… നിങ്ങള്‍ ഒരു പ്രതിഭാസം.. ഇങ്ങേരിത് എന്ത് ഭാവിച്ചാണ്.. എന്നിങ്ങനെ പോകുന്നു
കമന്റുകള്‍. എസ് ഹരീഷിന്റേതാണ് സിനിമയുടെ രചന.

ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്റണി, സുനില്‍ സിംഗ്,
കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി,
സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം
മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ എന്നിവരാണ് സിനിമയുടെ
മറ്റ് അണിയറ പ്രവര്‍ത്തകര്‍.
