# ‘നന്‍പകല്‍ നേരത്ത് മയക്കം’ ഉടന്‍ തീയറ്ററുകളിലേക്ക്..! റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ..

- Link: https://ml.b4blaze.com/film-news/nanpakal-nerath-mayakkam-release-date
- Published: 2022-11-22T16:21:16+05:30
- Author: Sreekumar

വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂക്ക
നായകനായി എത്തുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന
സിനിമ ഉടന്‍ തന്നെ തീയറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ തന്നെ
സിനിമ തീയറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പിങ്ക് വില്ല
അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇതിനോടകം തന്നെ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമ പ്രദര്‍ശനത്തിന് 
എത്തുമെന്ന് അറിയിച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nanpakal-nerathu-
mayakam.jpg?resize=1280%2C720&ssl=1)

ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിന്
ശേഷമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടിയും കൈകോര്‍ത്ത ചിത്രം നന്‍പകല്‍ 
നേരത്ത് മയക്കം എന്ന സിനിമ തിയേറ്ററുകളിലെത്തുക. പ്രഖ്യാപനം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന
സിനിമയാണ് ഇത്. മലയാളത്തിന്റെ താരരാജാവ് മമ്മൂക്കയും മലയാളികള്‍ക്ക് പുതിയ സിനിമാ അനുഭവങ്ങള്‍
നല്‍കിയ പ്രിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്ന കാര്യം തന്നെയാണ്
ഈ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ ഘടകം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nanpakal-nerath-
mayakkam-2.jpg?resize=512%2C640&ssl=1)

മറ്റൊന്ന് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചാണ്. ഇതിനോടകം
തന്നെ പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറിയിരുന്നു. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ക്യാരക്ടറിലാണ് അദ്ദേഹം എത്തുന്നത്. 
അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ എല്ലാം വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ആരാധകര്‍ക്ക് ആവേശമാകുന്ന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/nanpakal-nerath-
mayakkam-1.jpg?resize=1080%2C720&ssl=1)

മമ്മൂക്ക ഈ സിനിമയില്‍ എന്ത് മാജിക്കാണ് പ്രേക്ഷകര്‍ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത്
എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ മറ്റൊരു
സ്റ്റില്ലും മമ്മൂക്ക പുറത്ത് വിട്ടിരുന്നു.. ഗ്രാമീണര്‍ക്കൊപ്പം നടന്നു വരുന്ന സിനിമയുടെ
ഒരു സ്റ്റില്ലാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നത്.
