# ഏക ക്ലോസപ്പ് ഷോട്ട്; ‘നൻപകൽ നേരത്ത് മയക്കം’ ചിത്രീകരണ വീഡിയോ കാണാം

- Link: https://ml.b4blaze.com/film-news/nanpakal-nerathu-mayakkam-movie-shooting-video-out
- Published: 2023-01-30T13:18:18+05:30
- Author: Ajay

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച പ്രതികരണം
നേടി മുന്നേറുകയാണ് . ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്
സിനിമയുടെ അണിയറക്കാർ. ആ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നുവെച്ചാൻ നൻപകൽ
നേരത്ത് മയക്കം എന്ന സിനിമയിൽ ഒരു ക്ലോസ് അപ്പ് ഷോട്ട് മാത്രമാണുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/iffk6-1.jpg?resize
=1280%2C720&ssl=1)

നൻപകൽ നേരത്ത് മയക്കത്തിന്റെ അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത് സിനിമയിൽ ആകെയുള്ള 
ഒരേ ഒരു ക്ലോസ് അപ്പ് ഷോട്ടിന്റെ ചിത്രീകരണ വീഡിയോ ആണ്.ആ സീൻ എങ്ങനെ എടുക്കണം എന്ന്
സംവിധായകൻ ലിജോ മമ്മൂട്ടിക്ക് പറഞ്ഞ് കൊടുക്കുന്നതും ഈ വീഡിയോയിൽ കാണാൻ കഴിയും. സംവിധായകൻ
പറയുന്നതിനനുസരിച്ച് മമ്മൂട്ടിയുടെ മുഖത്തെ ഭാവമാറ്റങ്ങളും കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/ljp-n.jpg?resize
=970%2C545&ssl=1)

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
നിരവധി താരങ്ങൾ ഉൾപ്പെടെ ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് ദിവസവും
രംഗത്തെത്തുന്നത്.. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് 
പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്.

 
