# ഇനിയെല്ലാം മാറി മറിയും! ‘കൈതി’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് നരേന്റെ വെളിപ്പെടുത്തല്‍!!

- Link: https://ml.b4blaze.com/film-news/narain-about-kaithi-movie-second-part
- Published: 2022-11-18T13:44:49+05:30
- Author: Sreekumar

ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ ലോകേഷ് കനകരാജ് ചിത്രം ആയിരുന്നു കൈതി. വിക്രം സിനിമ
ഇറങ്ങിയ ശേഷം കാര്‍ത്തി നായകന്‍ ആയി എത്തിയ കൈതിയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ആരാധകര്‍
കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് നടന്‍ നരേന്‍ പറഞ്ഞ
വാക്കുകളാണ് വൈറലായി മാറുന്നത്. ‘കൈതി’യുടെ രണ്ടാം ഭാഗം 2023 പകുതിയോടെ തുടങ്ങുമെന്നാണ്
നരേന്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-ott.jpg?resize
=1280%2C720&ssl=1)

‘അദൃശ്യം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ്
നരേന്‍ കൈതി സിനിമയെ കുറിച്ച് പറഞ്ഞത്. വിക്രം സിനിമ ഇറങ്ങിയ ശേഷം കൈതിയുടെ കഥ മാറി
എന്നാണ് നരേന്‍ പറയുന്നത്. ‘വിക്രം’ സിനിമയുമായി ബന്ധപ്പെട്ടാണ് ‘കൈതി’യുടെ രണ്ടാം 
ഭാഗമെന്നും ‘വിക്രം’ ഇറങ്ങിയതിന് ശേഷം കൈതി രണ്ടാം ഭാഗത്തിന്റെ കഥ മാറി എന്നുമാണ് താരം
അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ‘കൈതി’ രണ്ടാം ഭാഗത്തിന്റെ ഇനിയുള്ള കഥ എനിക്ക്
അറിയില്ല എന്നാണ് നരേന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaithi3.jpg?resize
=1280%2C720&ssl=1)

എന്തായാലും ‘വിക്രം’ സിനിമയുമായി ബന്ധപ്പെട്ടതാണ് കൂടുതല്‍ ഒന്നും ചിത്രത്തെക്കുറിച്ച്
തുറന്ന് പറയാന്‍ പറ്റില്ലെന്നും നരേന്‍ വ്യക്തമാക്കി. അതേസമയം, അദൃശ്യം എന്ന സിനിമയിലൂടെ
വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് നരേന്‍. മലയാളം തമിഴ് ഭാഷകളിലായാണ് അദൃശ്യം എത്തുന്നത്.
സാക് ഹാരിസിന്റെ സംവിധാനത്തില്‍ ആണ് സിനിമ ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/adrishyam-thumbbbbb.
jpg?resize=1280%2C720&ssl=1)

ജോജു ജോര്‍ജ് , ഷറഫുദ്ദീന്‍ , പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ അന്തരിച്ച നടന്‍ പ്രതാപ്
പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു,
ബിന്ദു സഞ്ജീവ്, തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുക.
