# കേരളവര്‍മ്മയിലെ യഥാര്‍ഥ പ്രണയകാലമാണ് ക്ലാസ്‌മേറ്റ്‌സിലെ മുരളിയും റസിയയും!!!

- Link: https://ml.b4blaze.com/film-news/narain-about-love-story
- Published: 2023-12-26T22:49:23+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളത്തിന്റെ ഹൃദയത്തിലിടം പിടിച്ച താരമാണ്
നടന്‍ നരേന്‍. ചിത്രത്തിലെ റസിയയുടെയും മുരളിയുടെയും പ്രണയവും, അകാലത്തിലെ മുരളിയുടെ
വിയോഗവും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ നരേന്റെ പുതിയ ചിത്രം റിലീസിന്
ഒരുങ്ങിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്മിനും വീണ്ടും ഒന്നിച്ചെത്തുകയാണ്
ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ. അച്ചുവിന്റെ അമ്മയിലെ താരങ്ങളുടെ കോമ്പിനേഷന്‍
ഏറെ ഹിറ്റായിരുന്നു. മീര ജാസ്മിന്‍, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം പത്മകുമാര്‍
സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 29ന് തിയ്യേറ്ററിലെത്തുകയാണ്.

ഇപ്പോഴിതാ താരം തന്റെ പ്രണയകാലത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. ക്ലാസ്‌മേറ്റ്‌സിലെ
പോലെ അക്കാലത്ത് തനിക്കും പ്രണയമുണ്ടായിരുന്നെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ക്വീന്‍ എലിസബത്ത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരം പ്രണയകഥ
വെളിപ്പെടുത്തിയത്.
  ക്ലാസ്‌മേറ്റ്‌സിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആ ഫ്രണ്ട്ഷിപ്പ് തന്നെയായിരുന്നു.
ഞങ്ങളെല്ലാവരും ഒരു സ്ഥലത്ത് താമസിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട് നടന്നത്. വൈകുന്നേരങ്ങളെല്ലാം
നല്ല രസമായിരുന്നു. ഇന്ദ്രനും ജയനും പൃഥ്വിയുമെല്ലാം പരസ്പരം അറിയുന്നവര്‍ ആയിരുന്നു.
ഞാന്‍ മാത്രം പുതിയയാളായിരുന്നു.  കേരള വര്‍മ്മ കോളേജിലാണ് താന്‍ പഠിച്ചത്. അതുകൊണ്ട്
സിഎംഎസ് കോളേജിലെ ഷൂട്ടിംഗ് എല്ലാം തനിക്ക് നൊസ്റ്റാള്‍ജിയായിരുന്നു. കേരള വര്‍മ്മയിലെ
സമയത്ത് തനിക്കും പ്രണയം ഉണ്ടായിരുന്നു. പാട്ട് പാടിയൊക്കെ ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു.
അങ്ങനെ തന്നെയാണ് മുരളിയുടെയും റസിയയുടെയും പ്രണയവും. പക്ഷെ പടത്തിലുള്ള ആര്‍ക്കും 
അതറിയില്ലായിരുന്നു. തന്റെ കൂട്ടുകാര്‍ക്കൊക്കെ അക്കാലത്ത് പ്രണയം അറിയുമായിരുന്നു.
ആ കാലത്തെ നൊസ്റ്റാള്‍ജിയയാണ് ക്ലാസ്‌മേറ്റ്‌സ് സമ്മാനിച്ചതെന്നും നരേന്‍ പറയുന്നു.
