# പ്രമുഖ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് നരേന്‍

- Link: https://ml.b4blaze.com/film-news/narain-about-past
- Published: 2023-08-21T10:41:51+05:30
- Author: Devika

നിരവധി ആരാധകരുള്ള നടനാണ് നരേൻ. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ കൂടിയാണ് താരം നായകനായി
അരങ്ങേറ്റം കുറിക്കുന്നത്. അന്ന് സുനിൽ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ
തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയതോടെ താരം സുനിൽ എന്ന തന്റെ പേര് മാറ്റി നരേൻ 
എന്ന് ആക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു താരം തമിഴിൽ തന്റേതായ സ്ഥാനം നേടിയത്.
അതോടെ മലയാളത്തിലും തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മികച്ച കഥാപാത്രങ്ങളിൽ
കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ തന്റെ തുടക്ക കാലം അത്ര എളുപ്പമുള്ളത്
ആയിരുന്നില്ല എന്നാണ് നരേൻ പറയുന്നത്.

 അഭിനയത്തിലേക്ക് എത്താൻ വേണ്ടിയാണ് ഛായാഗ്രഹ സഹായി ആയി താൻ സിനിമയിൽ എത്തിയത് എന്നാണ്
നരേൻ പറയുന്നത്. എന്നാൽ അതിനു ശേഷം പതുക്കെ അഭിനയത്തിലേക്ക് കടക്കാം എന്നായിരുന്നു 
തന്റെ ഉദ്ദേശം. അതിനു വേണ്ടി ആദ്യം താൻ ഛായാഗ്രഹനും സംവിധായകനുമായ രാജീവ് മേനോന്റെ 
അസിസ്റ്റന്റ് ആയിരുന്നു. എന്നാൽ മലയാള സിനിമയിലെ ഒരു വലിയ സംവിധായകൻ തന്റെ അഭിനയ മോഹം
പറഞ്ഞപ്പോൾ തനിക്ക് പറ്റിയ പണിയല്ല അഭിനയം എന്ന് പറഞ്ഞു വിട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/narain-family-1.
jpg?resize=950%2C630&ssl=1)

തന്റെ ശരീര ചലനങ്ങൾ സിനിമയ്ക്ക് ചേരുന്നത് അല്ല എന്നും നിങ്ങൾക് പറഞ്ഞിട്ടുള്ള പണിയല്ല
സിനിമ എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഒരു ആറേഴ് മാസം കഴിഞ്ഞപ്പോൾ ഞാൻ ഇതേ സംവിധായകനെ
വീണ്ടും കണ്ടു. എന്നാൽ പുള്ളിക്ക് ആദ്യം എന്നെ മനസ്സിലായില്ല. പിന്നീടാണ് മനസ്സിലായത്.
അന്നും പുള്ളി ഇത് തന്നെ പറഞ്ഞു. എന്നാൽ തോറ്റ് കൊടുക്കാൻ താൻ തയാറായിരുന്നില്ല. എന്റെ
ഒന്ന് രണ്ടു സിനിമകൾ ഇറങ്ങി കഴഞ്ഞപ്പോള് തന്റെ ജഡ്ജുമെന്റ് തെറ്റി പോയി എന്നും അവൻ 
കഴിവുള്ള നടൻ  ആണെന്നും അദ്ദേഹം ഒരു പ്രൊഡ്യൂസറിനോട് പറഞ്ഞതായും ഞാൻ അറിഞ്ഞു.
