# ‘പുതിയൊരു അംഗത്തെ പ്രതീക്ഷിക്കുന്നു’ 15-ാം വിവാഹ വാര്‍ഷികദിനത്തില്‍ സന്തോഷവുമായി നരേന്‍

- Link: https://ml.b4blaze.com/film-news/narain-share-happy-news-to-be-parents-soon
- Published: 2022-08-26T17:33:29+05:30
- Author: Gargi

പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി മലയാളികളുടെ പ്രിയതാരം നരേന്‍.
തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് നരേന്‍ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/naren-wife.jpg?resize
=500%2C700&ssl=1)

‘ഞങ്ങളുടെ 15-ാം വിവാഹ വാര്‍ഷികത്തിന്റെ ഈ പ്രത്യേക ദിനത്തില്‍, ഞങ്ങളുടെ കുടുംബം ഒരു
പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാര്‍ത്ത നിങ്ങളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്’
നരേന്‍ കുറിച്ചു. തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നരേന്‍ പങ്കുവച്ചിട്ടുണ്ട്.
തന്മയ എന്നാണ് നരേന്റെ മൂത്ത മകളുടെ പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/naren.jpg?resize
=1200%2C900&ssl=1)

2007ലായിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍
എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നരേന്‍ തമിഴിലും ശ്രദ്ധ പതിപ്പിച്ചു.
അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും നരേന്‍ അഭിനയിച്ചിരുന്നു. കാര്‍ത്തി
പ്രധാന വേഷത്തിലെത്തിയ കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
