# നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ, ആ ഡയലോ​ഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് നസ്ലെൻ

- Link: https://ml.b4blaze.com/film-news/naslen-about-his-career
- Published: 2024-04-26T23:27:34+05:30
- Author: Ajay

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം
കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നസ്ലെൻ.
 ആളുകളുടെ ഇടയിൽ ഇത്രയും റീച്ചുണ്ടാക്കും
എന്നൊന്നും അന്ന് വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ മുഴുവൻ കഴിഞ്ഞപ്പോഴും ആക്ടിംഗ് തന്നെക്കൊണ്ട്
പറ്റുന്ന പരിപാടിയാണോയെന്ന് ചിന്തിച്ചിരുന്നതായും നസ്ലെൻ വെളിപ്പെടുത്തി. ഗിരീഷേട്ടൻ
എന്താണോ പറയുന്നത്, ആ സമയത്ത് അത് ചെയ്യുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/naslen3.jpg?resize
=526%2C700&ssl=1)

നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ എന്ന ഡയലോഗൊന്നും സ്ക്രിപ്റ്റിൽ
ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ആ സമയത്ത് എന്തെങ്കിലും പറയണമെന്ന് കരുതി ചുമ്മാ പറഞ്ഞ
ഒരു സാധനമാണത്. അത് ഓൺലൈൻ കൗണ്ടറാണ്. ഗിരീഷേട്ടൻറെയും ഡിനോ ചേട്ടൻറെയും പ്രോപ്പറായൊരു
ഗൈഡൻസ് അതിനുണ്ടായിരുന്നു. ഡിനോ ചേട്ടൻ ഒരുപാട് ടൈം സ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഗിരീഷേട്ടനും
അറിയാം എന്താണ് വീക്ക് പോയിൻറ് എന്നൊക്കെയെന്നും നസ്ലെൻ കൂട്ടിച്ചേർത്തു.
