# റൊമാന്റിക് കോമഡിയുമായി നസ്ലിനും മമിതയും!!! ‘പ്രേമലു’ ഫെബ്രുവരിയില്‍

- Link: https://ml.b4blaze.com/film-news/naslin-mamitha-movie-premalu
- Published: 2023-12-01T19:08:40+05:30
- Author: Anu

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം
ഗിരീഷ് എ.ഡി. ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’. നസ്ലിന്‍, മമിത ബൈജു എന്നിവരാണ്
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് 
പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍,
സംഗീത് പ്രതാപ് അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കളാവുന്നത്.
ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം
ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ
ചിത്രം കൂടിയാണിത്.  പ്രേമലു 2024 ഫെബ്രുവരിയില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും. തിരുവനന്തപുരം,
കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഗിരീഷ്
ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
