# കാളിദാസിന്റെ പുതിയ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്..!

- Link: https://ml.b4blaze.com/film-news/natchathiram-nagargirathu-cbfc-has-issued-an-a-certificate-for-the-film
- Published: 2022-08-27T13:49:56+05:30
- Author: Sreekumar

ആരാധകരുടെ പ്രിയ താരം കാളിദാസ് ജയറാമിന് തന്റെ കരിയറില്‍ തന്നെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്
നച്ചത്തിരം നഗര്‍ഗിരത്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരങ്ങളാണ് 
പുറത്ത് വരുന്നത്. ഫിലീം സെര്‍ട്ടിഫിക്കേറ്റ് ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റാണ്
ഈ സിനിമയ്ക്ക് ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത് ആണ് 
ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 31 ന് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക.

![kalidas jayaram](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kalidas-
jayaram.jpg?resize=1080%2C1350&ssl=1)

തമിഴ് സിനിമാ ലോകത്ത് ഇതിനോടകം തന്നെ വലിയതോതില്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് 
കാളിദാസ്. പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതം
മാറ്റി മറിച്ചത്. ഏറെ പ്രശംസകളായിരുന്നു താരത്തിന് ആ കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നത്.
വീണ്ടും അത്തരത്തില്‍ ഒരു ശക്തമായ കഥാപാത്രം തന്നെയാകും നച്ചത്തിരം നഗര്‍ഗിരത് എന്ന
സിനിമയിലും കാളിദാസ് കാഴ്ച്ചവെയ്ക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/natchathiram-nagargiradhu.
jpg?resize=700%2C875&ssl=1)

വിക്രം ആയിരുന്നു കാളിദാസ് തിളങ്ങിയ മറ്റൊരു സിനിമ. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍
നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട
പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ ഈ സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം
ചെയ്യുന്നു. പ്രണയബന്ധത്തിലെ സ്റ്റീരിയോ ടൈപ്പ് അവതരണില്‍ നിന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/natchathiram-nagargiradhu2.
jpg?resize=1020%2C1600&ssl=1)

വ്യത്യസ്തമായിരിക്കും ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ
സമൂഹത്തില്‍ എല്‍.ജി.ബി.റ്റി.ക്യു കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും 
സിനിമ സംസാരിക്കും എന്നും സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
