# ഭാവനയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നവ്യ നായർ

- Link: https://ml.b4blaze.com/film-news/navya-about-bhahvana
- Published: 2023-11-21T07:22:46+05:30
- Author: Devika

പലപ്പോഴും നടന്മാരുടെയും നടിമാരുടെയും ഇടയിൽ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. 
അതിൽ പലതും വർഷങ്ങൾക്ക് ശേഷമായിരിക്കും ഇവർ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ചിലപ്പോൾ
അന്ന് നടന്ന പല സീരിയസ് കാര്യങ്ങളും ഇന്ന് തമാശ രൂപത്തിൽ ആകും പലരും പറയുന്നത്. ഇപ്പോഴിത
അത്തരത്തിൽ നവ്യ നായർ ഭാവനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ 
നേടിയിരിക്കുന്നത്. നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾക്ക് മുൻപ് താനും ഭാവനയും
ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ചതിക്കാത്ത ചന്തു. ജയേട്ടൻ ആണ് ചിത്രത്തിൽ നായകനായി 
എത്തിയത്. ലാൽ സാർ ആണ് സിനിമ സംവിധാനം ചെയ്തത്. ഇന്നും ആളുകൾ ഓർത്ത് ചിരിക്കുന്ന ഒരുപാട്
തമാശകൾ ആ സിനിമയിൽ ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/navya2.jpeg?resize
=1080%2C1351&ssl=1)

സിനിമ പോലെ തന്നെ വളരെ രസകരമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങും. ചിത്രത്തിൽ ഒരു ഗാനത്തിന്
വേണ്ടി ഞാനും ഭാവനയും കറുത്തമ്മമാർ ആയിട്ടും ജയേട്ടൻ കൊച്ച് മുതലാളിയായും എല്ലാം വേഷം
ഇടുന്ന ഒരു രംഗം ഉണ്ട്. നല്ല രസമായിരുന്നു അത്. ഞങ്ങൾ കടലിൽ നനയുന്നതും എല്ലാം ആ സീനിൽ
ഉണ്ട്. അത് കഴിഞ്ഞു ഞങ്ങൾ ചെയ്യേണ്ടത് ജാക്കും റോസുമായിരുന്നു. അതിനു വേണ്ടി ഞങ്ങൾ 
ഉദയ സ്റ്റുഡിയോയിൽ പോയി ആണ് ജാക്കിന്റെയും റോസിന്റെയും ഒക്കെ കോസ്റ്റും ഇട്ടു നിൽക്കേണ്ടിയിരുന്നത്.
കടൽ തീരത്തെ ഷൂട്ടിങ്ങിനു ശേഷം ഞങ്ങൾ നേരെ ഉദയ സ്റ്റുഡിയോയിൽ ആണ് പോയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/bhavana1.jpg?resize
=1080%2C1349&ssl=1)

അവിടെ പോയി കുളിച്ച് ഫ്രഷ് ആയി അടുത്ത മേക്കപ്പ് ഇട്ടാണ് അഭിനയിക്കേണ്ടിയിരുന്നത്. 
എന്നാൽ ഞാനും ഭാവനയും ഒന്നിച്ച് ആണ് കുളിച്ചത്. കുളിക്കുന്നതിനിടയിൽ ഭാവന ഓരോന്ന് പറയാൻ
തുടങ്ങി. നസീർ കുളിച്ച കുളിച്ച കുളിമുറി ആയിരിക്കും ഇത് അല്ലെ, ഷീല കുളിച്ച കുളിമുറി
ആയിരിക്കും ഇതല്ലേ എന്നൊക്കെ. ഞങ്ങൾ അവിടെ കുളിക്കുന്നതിനിടയിൽ ആണ് ഇവർ ഇങ്ങനെ പറഞ്ഞു
കൊണ്ടിരുന്നത്. അത് പോലെ ഒരുപാട് രസകരമായ ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് ചതിക്കാത്ത 
ചന്തു എന്നും നവ്യ നായർ പറഞ്ഞു.
