# ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു..!! കാവ്യ എന്റെ സുഹൃത്തല്ല!! – നവ്യ നായര്‍

- Link: https://ml.b4blaze.com/film-news/navya-about-dileep-and-kavya
- Published: 2022-03-14T08:04:03+05:30
- Author: Rahul

വര്‍ഷങ്ങുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്
മലയാളികളുടെ പ്രിയങ്കരിയായ നടി നവ്യ നായര്‍. ഒരുത്തീ എന്ന താരത്തിന്റെ ഏറ്റവും പുതിയ
ചിത്രം തീയറ്ററുകളില്‍ മികച്ച പ്രിതകരണം നേടി പ്രദര്‍ശനം തുടരുകയാണ്. വിവാഹ ശേഷം സിനിമാരംഗത്ത്
നിന്ന് ഇടവേള എടുത്ത നവ്യ ഇപ്പോഴിതാ വീണ്ടും പുതയി സിനിമകളുമായി അഭിനയ രംഗത്ത് സജീവമാവുകയാണ്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന കൂട്ടത്തില്‍
ഒരു ചാനല്‍ അഭിമുഖത്തിനിടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/navya12-300x169.
jpg?resize=1110%2C625&ssl=1)

നടന്‍ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദിലീപുമായി 
വളരെ അടുത്ത സൗഹൃദം ഉള്ള നടിയായിരുന്നു നവ്യ. ഒരുപാട് സിനിമകളില്‍ ഇവര്‍ ഒരുമിച്ച് 
അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ പല അഭിമുഖങ്ങളിലും തന്നോട്
ദിലീപിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് നവ്യ 
തുറന്ന് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/navya-300x169.jpg?
resize=1074%2C605&ssl=1)

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കേസ് നടക്കവെ താന്‍ അദ്ദേഹത്തെ കുറിച്ച് പ്രസ്തവനകള്‍
നടത്തുന്ന ശരിയല്ല എന്നാണ് നവ്യ പറയുന്നത്. അത്‌കൊണ്ട് തന്നെ അത്തരം ചോദ്യങ്ങള്‍ തനിക്ക്
ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മാത്രമല്ല താന്‍ എന്നും ആക്രമിക്കപ്പെട്ട തന്റെ സഹപ്രവര്‍ത്തകയുടെ
കൂടെയാണ്. അവര്‍ കടന്നുപോയ അവസ്ഥ അതിഭീകരമാണ് എന്നും താന്‍ അവള്‍ക്കൊപ്പം തന്നെയാണെന്നും
കാവ്യാമാധവനുമായി തനിക്ക് സൗഹൃദ ബന്ധം ഇല്ലെന്നും നവ്യ തുറന്ന് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kavya-1-300x193.
jpg?resize=1128%2C726&ssl=1)

അതേസമയം, ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ സ്ത്രീകള്‍ക്ക് വളരെ കരുത്താണെന്നും എന്നാല്‍
തനിക്ക് അത്തരത്തില്‍ മുന്നിട്ടിറങ്ങി ചെയ്യാനുള്ള പ്രാപ്തി ഇല്ലെന്നും താരം പറയുന്നുണ്ട്.

 
