# നീല നിലവെ ഗാനത്തിന് റീൽസ് വീഡിയോയുമായി നവ്യ നായർ

- Link: https://ml.b4blaze.com/film-news/navya-nair-about-dance-video
- Published: 2023-09-14T08:49:09+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.
അതിനു ശേഷമാണു നന്ദനത്തിൽ അഭിനയിക്കുന്നത്. എന്നാൽ നന്ദനം ആണ് ആദ്യമായി പുറത്തിറങ്ങിയ
ചിത്രം. അത് കൊണ്ട് തന്നെ നന്ദനത്തിലെ ബാലാമണിയായിട്ടാണ് താരം ഇന്നും പ്രേക്ഷകർക്ക്
മുന്നിൽ അറിയപ്പെടുന്നത്. ഇത്ര വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ നിരവധി നല്ല വേഷങ്ങൾ 
ആണ് നവ്യ നായരെ തേടി എത്തിയത്. നവ്യയുടെ യഥാർത്ഥ പേര് ധന്യ എന്നായിരുന്നു. എന്നാൽ സിനിമയിൽ
വന്നതോടെയാണ് നവ്യ എന്ന പേര് മാറ്റിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ
എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

![Navya-nair](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/Navya-
nair.gif?resize=1080%2C1080&ssl=1)

അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഓണം റിലീസ് ആയി പുറത്തിറങ്ങിയ
ആർ ഡി എക്സ് എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരിക്കുന്നത്.
നിരവധി പേരാണ് ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി എത്താറുള്ളത്. അവയ്ക്ക് എല്ലാം തന്നെ
മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുള്ളതും. എന്നാൽ ഇപ്പോൾ ഈ ഗാനത്തിന്
റീൽസ് വിഡീയയുമായി എത്തിയിരിക്കുകയാണ് നവ്യ നായർ. തെറ്റിനെ ഇൻസ്റ്റാഗ്രാം പേജിൽ കൂടിയാണ്
നവ്യ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

![Navya nair (9)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/cropped-
Navya-nair-9.jpg?resize=640%2C853&ssl=1)

തുടക്കം കുറച്ച് മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതോണ്ട് കുഴപ്പമില്ലല്ലോ
അല്ലേ എന്നാണ് നവ്യ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. എന്തായാലും ആർ 
ഡി എക്സ് മനോഹരമായ ഒരു സിനിമ ആണെന്നും ഷെയിൻ നിഗം വളരെ മനോഹരമായി തന്നെ ചിത്രത്തിൽ 
നൃത്തം ചെയ്തിട്ടുണ്ട് എന്നും നവ്യ കുറിച്ചിട്ടുണ്ട്. താരത്തിന്റെ വീഡിയോ വളരെ പെട്ടന്ന്
തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് നവ്യയുടെ വീഡിയോയ്ക്ക് കമെന്റുകളുമായി
എത്തിയിരിക്കുന്നത്. എല്ലാവരും നവ്യയുടെ നൃത്തത്തെ പ്രശംസിച്ച് കൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്.
