# അവള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് കുറ്റബോധം തോന്നി നവ്യ നായർ !!

- Link: https://ml.b4blaze.com/film-news/navya-nair-about-dileep-issue
- Published: 2022-01-28T11:14:59+05:30
- Author: Rahul

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി നവ്യ നായരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയിൽ
ഇടം പിടിക്കുന്നത്. ഓഡിയോ സന്ദേശം ആണ് താരത്തിന്റേതായി വൈറലായി മാറുന്നത്. ഓഡിയോ സന്ദേശത്തിൽ
പറയുന്നത് ഇങ്ങനെ : ഒരു സഹപ്രവർത്തകനെതിരെ പറയുക. അല്ലേൽ അദ്ദേഹത്തിനെതിരെ ഞാൻ സംസാരിക്കാതിരുന്നതിന്
അർഥം അവളോട് എനിക്ക് പിന്തുണ ഇല്ല എന്നല്ല. ഞാൻ അവിടെ പോയിരുന്നു. അവളെ കണ്ടിരുന്നു.
അതെല്ലാം ഒരു സുഹൃത്ത് എന്ന നിലയിൽ അല്ലേൽ ഒരു സഹോദരി എന്ന നിലയിൽ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Navya-Nair-New-Pics-
Download-1.jpg?resize=867%2C1137&ssl=1)

ഞാനും ഒരു സ്ത്രീയാണ്. അത്രയും സമയം അവൾ അനുഭവിച്ച ആ മാനസിക സമ്മർദ്ദം ശാരീരിക ബുദ്ധിമുട്ട്
എല്ലാം ഒരു സ്ത്രീ എന്ന നിലയിൽ മനസിലാകുന്ന ഒരു കാര്യമാണ്. എന്തായിക്കും അനുഭവിച്ചിട്ടുണ്ടാകുക
എന്നും മറ്റും എന്നും താരം പറയുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഏറെപ്പേരും ഇരയായ
നേടിക്കൊപ്പം ആണെന്ന് പറയുന്നതിൽ തെറ്റില്ല. ഇരയായ വ്യക്തിയുടെ വേദന കണ്ടവർ തന്നെയാണ്
ഇവരും എന്നാൽ ഇവരാരും ദിലീപിനെക്കുറിച്ച് മോശമായി ചിന്തിക്കണം എന്നില്ല. അത്തരത്തിൽ
ഒരു വ്യക്തിയാണ് നവ്യ നായരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Navya-Nair-Hot-Sexy-
Photos-8.jpg?resize=1066%2C1332&ssl=1)

ഇതുവരെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നവ്യ പറഞ്ഞിരുന്നില്ല. ദിലീപ് ശിക്ഷിക്കപ്പെടണമെന്നും
പൊതുവായി പറഞ്ഞിട്ടും ഇല്ല. എന്നുകരുതി താൻ ഇരയായ നേടിക്കൊപ്പം അല്ല എന്നുള്ള വിശ്വാസം
ആർക്കും വേണ്ട എന്നാണ് നവ്യ നായർ പറയുന്നത്. താൻ എന്നും അവൾക്കൊപ്പം തന്നയാണ്. താൻ 
അവളെ നേരിൽ കണ്ടിരുന്നു. അവളുടെ വേദനകൾ അറിഞ്ഞ വ്യക്തിയാണ് ഞാൻ. ആ സമയം അവൾ അനുഭവിച്ചത്
എല്ലാം ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് മനസ്സിലാക്കാം. അവൾ ഇന്നും എനിക്ക് സഹോദരി തന്നയാണ്,
ഇന്നും ഞാൻ അവളുമായി ബന്ധം പുലർത്തുന്നുണ്ട്. ദിലീപിനെതിരെ ഞാൻ സംസാരിച്ചില്ല എന്ന്
കരുതി അവളോട് സ്നേഹം ഇല്ലെന്ന് കരുതരുതെന്നും താരം പറഞ്ഞു.
