# അത് ഭഗവാന്‍ അയച്ച കത്തായിരുന്നു-നവ്യാ നായര്‍

- Link: https://ml.b4blaze.com/film-news/navya-nair-about-gods-letter
- Published: 2023-11-26T18:41:38+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യാ നായര്‍. ബാലാമണിയായി ആരാധകമനസ്സില്‍ ചിരപ്രതിഷ്ട
നേടിയയാളാണ് നവ്യ. നൃത്ത വേദിയില്‍ നിന്നെത്തിയ നായികയാണ് താരം. അഭിനയിച്ച കഥാപാത്രങ്ങളൊക്കെയും
ആരാധകമനസ്സില്‍ ഇടംപിടിച്ചവയാണ്. വിവാഹശേഷം സിനിമ വിട്ട താരം ഇപ്പോള്‍ വീണ്ടും സിനിമാ
ലോകത്ത് സജീവമായിരിക്കുകയാണ്.

സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നെത്തിയ നായികയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവ്യാനായരും
അമ്പിളി ദേവിയും കലാതിലക പട്ടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പട്ടം നഷ്ടപ്പെട്ട്
കരയുന്ന നവ്യയുടെ വീഡിയോ ഇപ്പോഴും സോഷ്യലിടത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അന്നത്തെ 
ആ സംഭവത്തെ കുറിച്ച് ആ സന്ദര്‍ഭത്തെ കുറിച്ച് മനസ് തുറക്കുകയാണ് നവ്യ.
  അന്ന പക്വത
കുറവുകൊണ്ടാണ് അങ്ങനെയൊക്കെ കരഞ്ഞുകൊണ്ട് പറഞ്ഞത്. ആ സമയത്തുള്ള എന്റെ പ്രതികരണവും 
ചിത്രവുമെല്ലാം ചര്‍ച്ചയായിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാന്‍ പോലുമാവാതെ
വിഷമിച്ചിരുന്ന സമയമായിരുന്നു സംഭവം നടന്നത്.

ഏറെ വിഷമിച്ചിരുന്ന സമയത്താണ് തനിക്കൊരു കത്ത് വന്നത്. പാലക്കാടുനിന്നായിരുന്നു ആശ്വാസമായ
വാക്കുകള്‍ എത്തിയത്. എഴുതിയയാളെ അറിയില്ല. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ
രൂപത്തില്‍ വന്നൊരു കത്തായിരുന്നു അതെന്നും നടി പറയുന്നു.
  ‘മോളുടെ കരഞ്ഞുകൊണ്ടുള്ള
ഫോട്ടോ പത്രത്തില്‍ കണ്ടിരുന്നു. അതില്‍ നിന്ന് ഒരു കാര്യം മനസിലായി. മഞ്ജു വാര്യര്‍ക്കും
സംയുക്ത വര്‍മയ്ക്കുമൊപ്പം ഇരിക്കാന്‍ പാകത്തിനൊരു നടിയായി നീ മാറും’ എന്നാണ് കത്തില്‍
കുറിച്ചിരുന്നത്. ആ കത്ത് കിട്ടിയില്ലായിരുന്നെങ്കില്‍ നന്നായി പഠിച്ചിരുന്ന തനിക്ക്
പത്താം ക്ലാസില്‍ മോശം മാര്‍ക്കേ കിട്ടുമായിരുന്നുള്ളൂ എന്നും നവ്യ പറയുന്നു.
