# സിനിമയിൽ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ പേരിൽ ട്രോൾ കിട്ടിയ ആൾക്കാരിൽ ഒരാളാണ് താൻ, നവ്യ നായർ

- Link: https://ml.b4blaze.com/film-news/navya-nair-about-makeup
- Published: 2024-06-27T10:59:17+05:30
- Author: Devika Rahul

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന നവ്യക്ക്
നേരെ പലപ്പോഴും സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ട്രോളുകളും വന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് 
മേക്കപ്പിന്റെ പേരിൽ നിരവധി ‌ട്രോളുകൾ വന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ 
നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ
ട്രോൾ കിട്ടിയ ആൾക്കാരിൽ ഒരാളാണ് താനെന്നു നവ്യ പറയുന്നു. ഓർമ ശരിയാണെങ്കിൽ താൻ ഏഷ്യാനെറ്റിൽ
ഒരു ഡാൻസ് പ്രോ​ഗ്രാം ചെയ്യുന്ന സമയത്ത് ട്രോളുകൾ വരുന്നതേയുള്ളൂ. തലേദിവസം തനിക്ക്
ദുബായിൽ ഒരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് വെളുപ്പാൻ കാലത്ത് എത്തി. ഡാൻസ് പ്രാക്ടീസ്
ചെയ്തു. വീഡിയോ അയച്ച് തന്നിരുന്നു അതുകൊണ്ട് ബേസിക് ഐഡിയ ഉണ്ട് എന്നും നവ്യ പറയുന്നു.
കലാ മാസ്റ്ററാണ് അന്നത്തെ കൊറിയോ​ഗ്രാഫർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/navya1.jpg?resize
=1200%2C675&ssl=1)

വേ​ഗം പഠിച്ചതിൽ കല മാസ്റ്ററിനു സന്തോഷമായിരുന്നുവെന്നും പക്ഷെ രാത്രിയിലെ ഉറക്കം ഫ്ലെെറ്റിനകത്തായതിനാൽ
തീരെ ശരിയായില്ല എന്നും നവ്യ പറയുന്നു. പ്രാക്ടീസിന്റെ തിരക്കിൽ ഉറങ്ങാൻ സമയവും നവ്യക്ക്
ലഭിച്ചില്ല . അങ്ങനെ താരം മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് പോയി. അവിടെ ഓരോരുത്തരുടെയും
പേരുണ്ടാവും. അതിനുള്ളിൽ പോയാണ് റെഡിയാവുക. അന്ന് തന്നെ മേക്കപ്പ് ചെയ്തയാളുടെ പേര്
പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും . കാരണം പുള്ളി ​ഗംഭീര മേക്കപ്പ് ആർട്ടിസ്റ്റാണ് എന്നുമാണ്
നവ്യ പറുന്നത് . തമ്മിൽ നേരത്തെ പരിചയമുണ്ട് പക്ഷെ എന്തുകാെണ്ടോ അല്ലെങ്കിൽ ഭാ​ഗ്യ 
ദോഷം കൊണ്ട് അന്നത്തെ മേക്കപ്പ് അങ്ങനെയായതെന്ന് നവ്യ നായർ പറയുന്നു. മേക്കപ്പ് ചെയ്യുന്ന
സമയത്ത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫുൾ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോൾ താൻ
ഞെട്ടിഎന്നും ഭയങ്കരമായി വെളുത്തിരിക്കുന്നുവെന്നും നവ്യ ഓർക്കുന്നുണ്ട്. ചേട്ടാ ഒരുപാ‌ട്
വെളുത്ത് പോയല്ലോ എന്ന് മേക്കപ്പ് ആര്ടിസ്റ്റിനോട് പറഞ്ഞു. വിളറിയെ വെളുപ്പ് നിറം കുറച്ചൊക്കെ
തു‌ടച്ചു. പക്ഷെ ആ ലൂക്ക് കൂടുതൽ മോശഷമായത് ഹെയർ സ്റ്റെെൽ ചെയ്തപ്പോഴാണ് എന്നും ഒരു
സ്ത്രീയാണ് ഹെയർ സ്റ്റൈൽ ചെയ്തത്. അവരുടെ ഹെയർസ്റ്റെെലിൽ താൻ ഹാപ്പിയല്ലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/navya1.jpeg?resize
=640%2C800&ssl=1)

അന്ന് അവരോട് സംസാരിച്ചുവെന്നും തുടർന്ന് ചെറിയ അടിയായി മാറിയെന്നുമാണ് നവ്യ പറയുന്നത്.
തലയിൽ നൂറ് നൂറ്റമ്പത് സ്ലെെഡൊക്കെ വെച്ചപ്പോൾ താൻ ആകെ ഡെസ്പ് ആയി. നേരത്തെ റെഡിയായി.
അവിടെ പോയി നിൽക്കുമ്പോൾ കല മാസ്റ്റർ വന്ന് നിന്നെ പോലെയുള്ള ആർട്ടിസ്റ്റുകളെ കണ്ട്
പഠിക്കണം. രാവിലെ വന്ന് റിഹേഴ്സൽ ചെയ്തു. ഇപ്പോൾ റെഡിയായി ബാക്ക്സ്റ്റേജിൽ നിൽക്കുന്നു.
ഇതൊക്കെ വലിയ കാര്യമാണെന്ന് പറഞ്ഞുവെന്നും നവ്യ പറയുന്നുണ്ട്. പിന്നീട് തൻ പോയി ഡാൻസ്
ചെയ്തുവെന്നും മേക്കപ്പ് ഇഷ്ടപ്പെട്ടില്ലെങ്കിലും ഡാൻസ് ചെയ്ത് തിരിച്ച് വന്നു. ട്രോളായതോന്നും
അറിഞ്ഞില്ല . ട്രോളായത് അറിയുന്നത് അജു വർ​ഗീസ് അയച്ച് തന്നപ്പോഴാണെന്നും നവ്യ പറയുന്നു.
ഇല്ല, ഇല്ല മരിച്ചിട്ടില്ല, മൈക്കൽ ജാക്സൺ മരിച്ചിട്ടില്ല. ജീവിക്കുന്നു നവ്യയിലൂടെ
എന്നായിരുന്നു ട്രോൾ. അന്ന് തനിക്ക് ട്രോൾ ശീലമില്ല. മാനസികമായി തളർന്ന് പോയി. ഒരു 
കൈയബദ്ധമൊക്കെ എല്ലാവർക്കും പറ്റുമെന്നും നവ്യ പറയുന്നുണ്ട്. തനിക്കത്ര കളർ ഇല്ല എന്നും
നിങ്ങൾക്കും എല്ലാവർക്കും അറിയാം. അത് ഉണ്ടെന്ന് സ്ഥാപിക്കാൻ താൻ എവിടേക്കും പോയിട്ടുമില്ല.
പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകൾ വരുമ്പോൾ വിഷമം തോന്നുമെന്നും
നവ്യ വ്യക്തമാക്കുന്നുണ്ട്. എന്തായാലും അന്നത്തെ നവ്യയുടെ ഡാൻസ് ലൂക്കിനെപ്പറ്റിയുള്ള
ട്രോളുകൾ വൈറലായിരുന്നു. അതേസമയം അഭിനയരംഗത്തേക്ക് മടക്കിയ നവ്യയുടെ പുതിയ സിനിമ സുരേഷ്
ഗോപിക്കൊപ്പമുള്ള വരാഹമാണ്. ചിത്രം അണിയറയിലൊരുങ്ങുകയാണ്. സിനിമകൾക്ക് പുറമെ ഡാൻസ് 
സ്‌കൂൾ, റിയാലിറ്റി ഷോകളിലെ ജഡ്ജ് എന്നീ മേഖലിയിലൊക്കെ നവ്യ സജീവമാണ്.
