# മകന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നവ്യ നായരും  സന്തോഷ് മേനോനും

- Link: https://ml.b4blaze.com/film-news/navya-nair-and-santhosh-menon-celebrate-their-sons-birthday
- Published: 2019-11-23T12:27:46+05:30
- Author: Rahul

സിനിമയില്‍ സജീവമല്ലെങ്കിലും നവ്യ നായരോട്‌പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇഷ്ടമെന്ന
ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. മഞ്ജു വാര്യരായിരുന്നു താരത്തെ 
സിനിമയിലേക്ക് ക്ഷണിച്ചത്. ഓഡിഷന് പിന്നാലെയായാണ് താരത്തിന് ഇഷ്ടത്തില്‍ നായികയാവാനുള്ള
അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട് മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. 
വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക്
കാലെടുത്ത് വെച്ചത്. 2010ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ 
നിന്നും

![Navya Nair and Santhosh Menon celebrate their son's birthday](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/78354412_1164625040397641_863398772795768832_o.
jpg?resize=768%2C960&ssl=1)

ഇടവേളയെടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്.
ഇടയ്ക്ക് റിയാലിറ്റി ഷോയിലെ ജഡ്ജായി താരമെത്തിയിരുന്നു. അവതാരകയായും വിധികര്‍ത്താവായുമൊക്കെ
തിളങ്ങുകയായിരുന്നു താരം. അതിനിടയിലാണ് ചിന്നച്ചെറുമണിയേ എന്ന നൃത്തശില്‍പ്പവുമായി 
എത്തിയത്. നൃത്തത്തിലേക്കുള്ള തിരിച്ചുവരവിന് ആശംസ അറിയിച്ച് സിനിമാലോകം ഒന്നടങ്കം 
എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. നവ്യയുടെ മകനായ 
സായി കൃഷ്ണയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. മൈ ജാന്‍ മൈ ബേബി,
മൈ

![Navya Nair and Santhosh Menon celebrate their son's birthday](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/74627032_1164252923768186_5287946499131441152_o.
jpg?resize=960%2C839&ssl=1)

സായി പിറന്നാള്‍ സദ്യ എന്ന ക്യാപ്ഷനോടെയായിരുന്നു നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഭര്‍ത്താവായ സന്തോഷ് മേനോനും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നേരത്തെ കൊച്ചിയിലെ
ആഡംബര ഹോട്ടലില്‍ സായിക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍
പങ്കുവെച്ചും നവ്യ എത്തിയിരുന്നു. മകന്റെ അടുത്ത സുഹൃത്താണ് താനെന്ന് നേരത്തെ താരം 
പറഞ്ഞിരുന്നു. മകനായി പിറന്നാള്‍ സദ്യയൊരുക്കിയും പ്രിയപ്പെട്ട കേക്ക് നല്‍കിയുമാണ്
ഇത്തവണത്തെ ആഘോഷം വിപുലമാക്കിയത്. കുടുംബവുമൊത്തുളള പുതിയ വിശേഷങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം
പേജ് വഴി നടി പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും
ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന്‍
സായി കൃഷ്ണ

![Navya Nair and Santhosh Menon celebrate their son's birthday](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/77298481_1163623130497832_706856449036255232_o.
jpg?resize=960%2C960&ssl=1)

തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാള്‍ കേക്കുമായി നവ്യയുടെ സഹോദരനും
എത്തിയിരുന്നു. നടിയുടെ വര്‍ക്കൗട്ട് വീഡിയോകളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ശരീരഭാരം കുറച്ച് കുറച്ച് സ്ലിം ആയതിന്റെ ചിത്രങ്ങള്‍ മുന്‍പ് നടിയുടെതായി ധാരാളമായി
പുറത്തിറങ്ങിയിരുന്നു. ആരാധകരെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുളള മേക്കോവര്‍ 
ചിത്രങ്ങളായിരുന്നു നവ്യാ നായരുടെതായി മുന്‍പ് പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ അത്ര
സജീവമല്ലെങ്കിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന
താരം കൂടിയാണ് നവ്യാ നായര്‍.
