# ‘ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല’; ഹൃദയം തൊട്ട് നവ്യയുടെ വാക്കുകൾ !

- Link: https://ml.b4blaze.com/film-news/navya-nair-celebrate-her-fathers-birthday
- Published: 2021-10-05T15:51:07+05:30
- Author: Rahul

മലയാള സിനിമയിൽ നീണ്ട ഇരുപത് വര്ഷം പിന്നിടുകയാണ് നവ്യ നായർ. പത്താം ക്ലാസ്സിൽ പടിയ്ക്കുമ്പോൾ
ആണ് ആദ്യമായി നവ്യാനായർ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നത്. തുടർന്ന് മലയാളം, 
തമിഴ്, തെലുങ്ക് തുടങ്ങി സൗന്ത ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ തിളങ്ങി നിന്ന താരം വിവാഹത്തോടെയാണ്
അഭിനയ ജീവിതത്തിനു ചെറിയ ബ്രേക്കിട്ടത്. എന്നാൽ നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും
വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.അതുകൊണ്ട്
തന്നെ ആരാധകരുമായി താരത്തിന്റെ പുത്തൻ ഫോട്ടോകളും മേക്കോവറുകളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
പലപ്പോഴും ഈ ചിത്രങ്ങൾ എല്ലാം വൈറൽ ആയി മാറാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ
ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ ഒരു മുഹൂർത്തം ആഘോഷമാക്കുകയാണ്. തന്റെ അച്ഛന്റെ പിറന്നാൾ
ആഘോഷിച്ചിരിയ്ക്കുകയാണ് താരം. ഒരു കലാകാരിയായ ധന്യ എന്ന നവ്യയെ വളർത്തിയെടുത്തത് അച്ഛനാണ്
എന്ന് പലപ്പോഴും താരം തന്നെ പറഞ്ഞിട്ടുണ്ട്.ഇന്നിപ്പോൾ അച്ഛന്റെ പിറന്നാൾ ദിനത്തിൽ 
അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു. “എന്റെ 
എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ
കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ.”
നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.
