# ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി ; ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു

- Link: https://ml.b4blaze.com/film-news/navya-nair-latest-post
- Published: 2023-07-18T20:25:15+05:30
- Author: Shilpa

മലയാളികൾ ഒന്നടങ്കം വളരെയധികം വിഷമത്തോടെയും ഞെട്ടലോടെയും കേട്ട ഒരു വാർത്തയായിരുന്നു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരണപ്പെട്ടു എന്ന വാർത്ത. ക്യാൻസർ രോഗബാധയെ തുടർന്ന്
ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ
അകാല വിയോഗം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-200936-240x300.png?resize=936%2C1170&ssl=1)

ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വിഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നവ്യ
നായർ. “പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ
പോയതാണ് എന്റെ ഓർമ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ
ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ
എന്നു ഭാര്യ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-200949-273x300.png?resize=772%2C848&ssl=1)

സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി. അത്രയും ലാളിത്യം നിറഞ്ഞ
ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട്
കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു.
ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക്. റസ്റ്റ് ഇൻ പീസ്.” എന്നായിരുന്നു നവ്യ 
കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-202244-256x300.png?resize=783%2C918&ssl=1)
