# എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിലാണ് !! ഇതെന്നെ വല്ലാതെ സന്തോപ്പെടുത്തുന്നു, മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ

- Link: https://ml.b4blaze.com/film-news/navya-nair-shared-her-son-photos
- Published: 2020-03-28T17:16:25+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും
നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും
മകനും ജോലി തിരക്കുകൾ ആണ്.ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍
പങ്കുവച്ച്‌ നടി നവ്യ നായര്‍. ജാന്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന തന്റെ മകന്‍ 
സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോ ആണ് നവ്യ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍
പോസ്റ്റ് ചെയ്തത്.

![navya son](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/navya-son.
png?resize=604%2C598&ssl=1)

![jan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/jan.png?resize
=600%2C592&ssl=1)

![Screenshot_1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Screenshot_1.
png?resize=600%2C598&ssl=1)

വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കുമ്ബോള്‍ തന്റെ ജാന്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയാണെന്ന്
നവ്യ പറയുന്നു. ‘എല്ലാം ചെയ്യാന്‍ ശീലമൊന്നും വേണ്ട. ആ കമന്റ് എനിക്കിഷ്ടപ്പെട്ടു. 
സായി ഒറു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയല്‍ ടൈം കളികള്‍ കളിക്കാനും
വലിയവര്‍ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികള്‍. ഈ സ്നേഹവും
സന്തോഷവും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു.’ വിഡിയോ പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചു.
