# ഭയത്തിന്റെ കുശുകുശുപ്പുകള്‍ക്ക് നടുവില്‍ ഒറ്റയ്ക്ക് യാത്ര!! സോളോ സ്‌കേറ്റിങ് വീഡിയോയുമായി നവ്യ

- Link: https://ml.b4blaze.com/film-news/navya-nair-snow-skating-video
- Published: 2024-02-25T17:11:24+05:30
- Author: Anu

ബാലാമണിയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി നവ്യാ നായര്‍. ഏറെ ആരാധകരുള്ള താരമാണ്
നവ്യ. ഇപ്പോഴും ബാലാമണിയോടുള്ള അതേ സ്‌നേഹമാണ് താരത്തിന് ആരാധകരോടും. വിവാഹ ശേഷം ബിഗ്
സ്‌ക്രീനില്‍ നിന്നും ഇടവേളയെടുത്ത താരം തിരിച്ചെത്തിയിരിക്കുകയാണ്. ബിഗ് സ്‌ക്രീനിലേക്ക്
തിന്നെ തിരിച്ചെത്തിയ താരം ടെലിവിഷന്‍ ഷോയില്‍ ജഡ്ജസായും സജീവമാണ്.
  തിരിച്ചുവരവില്‍
താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
സ്‌കേറ്റിംഗ് അനുഭവം വീഡിയോ സഹിതം പങ്കിട്ടിരിയ്ക്കുകയാണ് നവ്യ. മഞ്ഞില്‍ വ്യത്യസ്തമായൊരു
സ്‌കേറ്റിംഗ് നടത്തിയിരിക്കുകയാണ് താരം. വലിയ ടയര്‍ ട്യൂബിനുള്ളിലിരുന്നാണ് താരത്തിന്റെ
മഞ്ഞിലൂടെയുള്ള യാത്ര.  ഭയത്തിന്റെ കുശുകുശുപ്പുകള്‍ക്ക് നടുവില്‍ ഒറ്റയ്ക്ക് യാത്ര
തുടങ്ങുന്നു. ജീവിതത്തിന്റെ ക്യാന്‍വാസ് കാത്തിരിക്കുന്നു, അധ്വാനം മാത്രമല്ല, പ്രിയപ്പെട്ട
ഓര്‍മ്മകള്‍…ഈ ക്ഷണിക നിമിഷത്തില്‍, സമയത്തിന്റെ സൗമ്യമായ ആതിഥേയന്‍…നിങ്ങളുടെ അഭിനിവേശങ്ങളെ
പിന്തുടരുക. എന്നെ സംബന്ധിച്ചിടത്തോളം ഇത് അലഞ്ഞുതിരിയലാണ്, വിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു…
യാത്രയുടെ ആലിംഗനത്തില്‍ എന്റെ ആത്മാവ് വളരും…” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ വീഡിയോ എടുത്തതിന് ആരോണിന് നന്ദിയെന്നും താരം
കുറിച്ചു.
