# തമിഴിൽ പല സൂപ്പർസ്റ്റാറുകളുടെയും കൂടെ അഭിനയിക്കാൻ അവസരം കിട്ടി !! പക്ഷെ അത് നിരസിച്ചു കാരണം ഇതാണ്, നവ്യാ നായർ

- Link: https://ml.b4blaze.com/film-news/navya-says-baout-tamil-movie
- Published: 2020-03-11T15:11:54+05:30
- Author: Rahul

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ
താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു
ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.
ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള
തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും
ഇടയ്ക്കിടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട്.

![navya-nair-nwe-look](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/navya-nair-new-look2.jpg?resize=959%2C959&ssl=1)

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ്
ശ്രദ്ധ നേടുന്നത്.  തമിഴില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ അതിയായ സന്തോഷവും താരം അഭിമുഖത്തില്‍
പറഞ്ഞു. വിജയ്ക്കും അജിത്തിനുമൊപ്പം തമിഴില്‍ അവസരം കിട്ടിയിരുന്നു. പക്ഷേ ആ സിനിമകളൊന്നും
ചെയ്യാന്‍ സാധിച്ചില്ല എന്നും താരം സങ്കടത്തോടെ തുറന്നു പറഞ്ഞു.

⌊navya nair new look5⌉⌊navya nair new look5⌉തമിഴില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ ഒന്നും
തനിക്ക് വന്നിട്ടില്ലെങ്കിലും തമിഴ് സിനിമകള്‍ തനിക്ക് പ്രത്യേക ഇഷ്ടമാണെന്നും സൂപ്പര്‍താരങ്ങളായ
അജിത്ത് വിജയ് വിക്രം ഇവരോടൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചെങ്കിലും മലയാളത്തിലെ
ചില തിരക്കുകള്‍ കാരണം അത് ഒഴിവാക്കി എന്നും താരം വ്യക്തമാക്കി.
