# അന്ന് ഞാന്‍ ഗുരുവായൂരപ്പനെ ശരിക്കും കണ്ടുവെന്ന് നവ്യ..!! സംഭവം ഇങ്ങനെ..!!

- Link: https://ml.b4blaze.com/film-news/navya-sharing-her-experience
- Published: 2022-03-26T10:49:22+05:30
- Author: Rahul

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ പ്രിയ നടി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നവ്യ എത്തിയിരിക്കുന്നത്.
പ്രിയപ്പെട്ട നവ്യയുടെ പത്ത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകരും.
ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയായ നടി തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞ 
വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. താന്‍ ഗുരുവായൂരപ്പനെ
നേരിട്ട് കണ്ടു എന്നാണ് നവ്യ നായര്‍ പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/navya-nandanm-8-
300x165.jpg?resize=1159%2C638&ssl=1)

നടിയുടെ വാക്കുകൡലേക്ക്…. ഗുരുവായൂരമ്പലത്തില്‍ നൃത്തം ചെയ്യുവാന്‍ വേണ്ടി എത്തിയതായിരുന്നു.
അന്നത്തെ ചില മാനസിക പ്രയാസങ്ങള്‍ കാരണം ഞാന്‍ വല്ലാതെ വേദനയില്‍ ആയിരുന്നു അന്ന് ഇരുന്നത്.
അന്ന് ലളിത ആന്റി അവിടെ വരികയും ചെയ്തിരുന്നു. ഞാന്‍ മേക്കപ്പ് ഇട്ടപ്പോള്‍ പോലും കരയുകയായിരുന്നു.
ആ സമയത്ത് ലളിത ആന്റി ആശ്വസിപ്പിക്കുകയും ചെയ്തു. ഒരുപാട് വേദനയോടെ ആയിരുന്നു ഞാന്‍
നൃത്തം ചെയ്യുവാന്‍ വേണ്ടി സ്റ്റേജില്‍ കയറിയത്.ആദ്യത്തെ ഐറ്റം കളിച്ചത് ഒന്നും ഒരു
താല്പര്യവും ഇല്ലാതെയാണ്. രണ്ടാമത്തെ ഐറ്റം ആയപ്പോഴേക്കും എനിക്ക് കരച്ചില്‍ വരികയും
ചെയ്തു.

![navya nair about oruthee](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/03/navya-nair-about-oruthee-300x157.jpg?resize=1159%2C606&ssl=1)

അലൈപായുതേ എന്ന് തുടങ്ങുന്ന ഗാനമാണ് ഞാന്‍ കളിക്കുന്നത്. കുറച്ച് സമയം ചെയ്തപ്പോള്‍
മാഷിന്റെ അടുത്ത് എനിക്ക് വയ്യ നമുക്ക് പോകാം എന്നൊക്കെ പറയുകയും ചെയ്തു. അങ്ങനെ ചെയ്തു
കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്. ഭഗവാനെ എന്ന് പറഞ്ഞു കൊണ്ടാണ് ഞാന്‍
കളിക്കുന്നത്. പാട്ടും അങ്ങനെ ഒരു പാട്ടായിരുന്നു. ചെയ്ത് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു
കുട്ടി കൃഷ്ണനെ എനിക്ക് കാണാന്‍ സാധിച്ചു. ദീപാരാധന കഴിഞ്ഞാല്‍ കാണുന്ന ഒരു സുന്ദര 
കുട്ടപ്പന്‍. അതുപോലെ ഒരു കൃഷ്ണനെ ഞാന്‍ നേരിട്ട് കണ്ടു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/navya-nair-237x300.
jpg?resize=1088%2C1377&ssl=1)

എന്റെ കൂടെ ഡാന്‍സ് കളിക്കുന്നത് ആയി എനിക്ക് തോന്നി, ഞാന്‍ കുറേ സമയം നൃത്തം ചെയ്തു.
എല്ലാവരും എന്നെ അഭിനന്ദിച്ചു. സ്റ്റേജിന് പുറകിലേക്ക് ഒക്കെ വന്ന് എല്ലാവരും കെട്ടിപ്പിടിച്ചു.
എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്കറിയില്ല. ഞാന്‍ മറ്റൊരു മൂഡിലായിരുന്നു. 
പക്ഷേ ഞാന്‍ അവിടെ കൃഷ്ണനെ കണ്ടതാണ്. ഭഗവാന്‍ എന്നോട് ഒപ്പം നൃത്തം കളിക്കുന്നത് പോലെ.
ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ ഞാന്‍ ഭഗവാന്റെ അരികില്‍ നില്‍ക്കുന്നത് പോലെ ഒക്കെ എനിക്ക്
തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

 
