# ആദ്യമായി തന്റെ പൊന്നോമനകളുടെ മുഖം കാണിക്കുകയും, സോഷ്യൽ മീഡിയിൽ സജീവമാകുകയും ചെയ്യ്തു നയൻ താര! സന്തോഷമായെന്നു ആരാധകർ 

- Link: https://ml.b4blaze.com/film-news/nayan-thaara-first-time-in-children-face
- Published: 2023-08-31T15:05:18+05:30
- Author: Suji

നിരവധി ആരാധകരുള്ള നടിയാണ് നയൻ താര, എപ്പോളാണ്  ഈ ലേഡി സൂപ്പർസ്റ്റാർ സോഷ്യൽ മീഡിയിൽ
സജീവമാകുന്നതെന്നു നിരവധി ആരാധകർ ആകാംഷ പ്രകടിപ്പിച്ചിരുന്നു , എന്നാൽ ഇപ്പോൾ ആരാധകരുടെ
ആ ചോദ്യത്തിന് ഉത്തരം പോലെ നടി ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമായിരിക്കുകയാണ്, അതും തന്റെ
പൊന്നോമനകളുടെ മുഖം കാണിച്ചു കൊണ്ടുള്ള പോസ്റ്റോടെ, ആദ്യമായാണ് തന്റെ കുഞ്ഞുങ്ങളുടെ
മുഖം ആരാധകരുമായി നടി പങ്കുവെക്കുന്നത്.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nayan2-1.jpg?resize
=1080%2C600&ssl=1)

തന്റെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചതിനോടൊപ്പം താൻ അഭിനയിച്ച ജവാൻ ചിത്രത്തിന്റെ
ട്രെയ്‌ലറും പുറത്തുവിട്ടു. ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്ത പോലെ ആണ് താര റാണിയുടെ
സോഷ്യൽ മീഡിയ വരവ്. ഇപ്പോൾ ജവാന്റെ റിലീസിനോട് അനുബന്ധിച്ചാണ് നടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ
തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.മലയാള താരങ്ങൾ ഉൾപ്പെടെ നടിയുടെ ഫോള്ളോർസ് ലിസ്റ്റിലുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nayan3.jpeg?resize
=1080%2C1350&ssl=1)

എന്നാൽ നടി ഫോളോ ചെയ്യുന്നത് ഭർത്താവ് വിഘ്‌നേശ് ശിവനെയും, അനിരുദ്ധ് രവി ചന്ദർ, റൗഡി
പിക്ചേഴ്സ്, ഷാരൂഖ് ഖാൻ എന്നിവരെ ആണ്, മൈ ഉയിർസ് വെൽക്കം ടു  ഐജി എന്നാണ് വിഘ്‌നേശ്
ശിവൻ നയൻസിന്റെ ഈ പോസ്റ്റിനെ കമെന്റ് ചെയ്യ്തിരിക്കുന്നത്, താര റാണിയുടെ ഈ കടന്നു വരവിനെ
സന്തോഷമെന്നാണ് ആരാധകരും പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vignesh1.jpg?resize
=1080%2C812&ssl=1)
