# നയൻതാര അഭിനയം നിർത്തുന്നു 

- Link: https://ml.b4blaze.com/film-news/nayan-thaara-stop-acting
- Published: 2023-02-23T16:18:19+05:30
- Author: Suji

തെന്നിന്ത്യയിലെ താര സുന്ദരിയായ നയൻ താര ഇപ്പോൾ അഭിനയം നിര്ത്തുന്നു എന്നുള്ള വാർത്തകൾ
ആണ് പുറത്തു വരുന്നത്. വിവാഹശേഷം,കുട്ടികൾ ആയതിനു ശേഷവും തനിക്കു അഭിനയത്തിൽ ശ്രെദ്ധ
കേന്ദ്രീകരിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. നയൻ താര അവസാനം അഭിനയിച്ച ‘കണക്ട് ‘ 
തീയിട്ടറുകളിൽ എത്തിയെങ്കിലും ചിത്രം വിചാരിച്ച രീതിയിൽ വിജയിച്ചതുമില്ല. ഇനിയും നയൻ
താര അഭിനയിക്കുന്ന ‘ജവാൻ’ എന്ന ബോളിവുഡ് ചിത്രവും, തമിഴിൽ ഒരുങ്ങുന്ന ഇരൈവൻ എന്നി ചിത്രങ്ങൾ
ആണ് താരത്തിന്റെ പുറത്തുവരാനുള്ള ചിത്രങ്ങൾ

ഈ ചിത്രങ്ങൾ ചെയ്യ്തു തീർത്തതിന് ശേഷം താരം സിനിമയിൽ നിന്നും പിന്മാറും എന്നാണ് അഭ്യഹങ്ങൾ
പറയുന്നത്. തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രെദ്ധ  ഉണ്ടാകാൻ വേണ്ടിയാണ് താരം ഇങ്ങനൊരു
തീരുമാനം എടുക്കുന്നതെന്നും പറയുന്നുണ്ട്.എന്നാൽ ചില സിനിമ അഭിനയത്തിന് ശേഷം സിനിമയുടെ
നിർമാണത്തിനായി എത്തുമെന്നും സി റിപോർട്ടുകൾ പറയുന്നുണ്ട്.

തന്റെ എല്ലാകാര്യത്തിനു൦ പിന്തുണ ആയി ഭർത്താവ് വിഘ്‌നേഷും കൂടെ ഉണ്ട്. എന്നാൽ താരത്തിന്റെ
ഈ തീരുമാനം സത്യമാണെങ്കിൽ അതൊരു ബുദ്ധിമുട്ടു ആയിരിക്കുമെന്നും ആരാധകർ പറയുന്നു. തെന്നിന്ത്യയിലെ
ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് നയൻ താര, വിഘ്‌നേശ് ശിവനുമായുള്ള വിവാഹത്തിന് ശേഷം താരം
ഈ അടുത്തിടക്ക് ആയിരുന്നു വാടക ഗര്ഭധാരണത്തിലൂടെ രണ്ടു കുട്ടികളുടെ അമ്മയായി മാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vignesh-shivan1.
jpg?resize=698%2C400&ssl=1)
