# ‘ആനക്കാരി’യാവാൻ ഒരുങ്ങി നയൻതാര  ‘എൻ ടി 81’ പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/nayan-thara-new-film-update
- Published: 2022-11-19T10:18:37+05:30
- Author: Ajay

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. എൻ ടി 81 
എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ
വിഘ്‌നേശ് ശിവൻ പുറത്തുവിട്ടു.ഫസ്റ്റ് ലുക്കിൽ ആനയുടെ തുമ്പിക്കയ്യിൽ പിടിച്ചിരിക്കുന്ന
നയൻതാരയുടെ കൈകളാണ് കാണാൻ കഴിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nayan-thara.jpg?
resize=1280%2C720&ssl=1)

സിനിമ സംവിധാനം ചെയ്യുന്നത് ആർ എസ് സെന്തിൽ കുമാറാണ്.റൗഡി പിക്‌ചേഴ്‌സിൻറെ ബാനറിൽ ഈ
സിനിമ നിർമ്മിക്കുന്നത് സംവിധായകൻ വിഘ്‌നേശ് ശിവനാണ്.’ ഗംഭീരമായ വിജയ സിനിമകൾക്ക് ശേഷം
ദുരൈ സെന്തിൽ കുമാറിനൊപ്പം വീണ്ടും ഒന്നിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നവെന്നും അദ്ദേഹത്തിനൊപ്പം
റൗഡി പിക്‌ചേഴ്‌സ് ആദ്യമായി ആണ് സിനിമ ചെയ്യുന്നതെന്നും ഇത് കുട്ടികളും കുടുംബങ്ങളും
ഇഷ്ടപ്പെടുന്ന മനോഹര ചിത്രമായിരിക്കും എന്ന് ഫസ്റ്റ് ലുക്കിനൊപ്പം വിഘ്‌നേശ് കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nayanss.jpg?resize
=1280%2C720&ssl=1)

അതേ സമയം നയൻ താരയുടെ പുതിയ തമിഴ് സിനിമയായ കണക്റ്റിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത്
വിട്ടു.ഹൊറർ ത്രില്ലവിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിൻ ശരവണനാണ്മലയാളത്തിൽ
നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗോൾഡ് പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമ
സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ.

> Proud To associate with one of the sought after directors [#DuraiSenthilKumar](https://twitter.com/hashtag/DuraiSenthilKumar?src=hash&ref_src=twsrc%5Etfw)
> [@Dir_dsk](https://twitter.com/Dir_dsk?ref_src=twsrc%5Etfw)
> After churning out some awesome commercial movies????????
> First time he’s joining hands with us [@Rowdy_Pictures](https://twitter.com/Rowdy_Pictures?ref_src=twsrc%5Etfw)
> with a brilliant script that will be loved by families & kids ❤️???? [#HBDNayanthara](https://twitter.com/hashtag/HBDNayanthara?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/SDrCWcGKMR](https://t.co/SDrCWcGKMR)
> — Vignesh Shivan (@VigneshShivN) [November 18, 2022](https://twitter.com/VigneshShivN/status/1593570972015419394?ref_src=twsrc%5Etfw)
