# നയൻതാരയുടെ ലുക്ക് വെറും സിംപിൾ! എന്നാൽ ലുക്കിൽ മാത്രമേ നടിക്ക് സിംപിൾ ഉള്ളൂ,  നടി ധരിച്ച വാച്ച് ചർച്ചയാകുന്നു 

- Link: https://ml.b4blaze.com/film-news/nayan-thara-new-look-in-shankar-daughter-marriage
- Published: 2024-04-24T10:25:07+05:30
- Author: Suji

ഏറ്റവും സിംപിളും, എലഗന്റുമായ  നടിയാണ് നയൻ താര. നടി ഒരിക്കലും ഒരു വേദിയിലും നിറയെ
ആഭരണങ്ങളോ, ഗ്ലാമർ വേഷങ്ങൾ ധരിച്ചോ നയൻസ് അങ്ങനെ എത്താറില്ല. എപ്പോളും തന്റെ ലുക്കിൽ
വെത്യസ്ഥത കൊണ്ടുവരാൻ നോക്കുന്ന ഒരു നടി കൂടിയാണ് നയൻതാര, എന്നാൽ കുറച്ചു ദിവസം മുൻപ്
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ നയൻ താരയുടെ സിംപിൾ
ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/nayan1.jpeg?resize
=640%2C800&ssl=1)

ഭർത്താവ് വിഘ്‌നേഷിനൊപ്പമാണ് നയൻ താര ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്, നിരവധി പേര്
പങ്കെടുത്ത ചടങ്ങിൽ വളരെ സിംപിൾ ലുക്കിൽ എത്തിയത് എല്ലാവരെയും ആകർഷിച്ച ഒരു കാര്യമാണ്.
ഇളം ലാവണ്ടർ നിറത്തിലുള്ള സാരിയും, കറുപ്പ് നിറത്തിലുള്ള ഹെവി ചോക്കറും അണിഞ്ഞാണ് നടി
എത്തിയത് ,വിഘ്‌നേഷും ഇതേ കളറിലെ മുണ്ടും ഷർട്ടും അണിഞ്ഞാണ് എത്തിയത്, നടി ലുക്കിൽ 
വളരെ സിംപിൾ ആയിരുന്നു എന്നാൽ നടി ധരിച്ച വാ ച്ച് ആണ് കൂടുതൽ ചർച്ച ആകുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/na1-4.jpeg?resize
=640%2C800&ssl=1)

റോളക്‌സിന്റെ ഓ യ്‌സ്റ്റർ പെർപെച്വൽ വ്രിസ്റ്റ് വാച്ചാണ് നടി കൈയിൽ ധരിച്ചിരുന്നത്,
5 . 3  ലക്ഷമാണ് ഈ വാച്ചിന്റെ വില,  സ്ലീക് യെറ്റ് ഡ്യൂറബിൾ സ്ട്രാപ്പാണ് മറ്റ് മോഡലുകളിൽ
നിന്നും ഈ വാച്ചിനെ വ്യത്യസ്തമാക്കുന്നത്.വാച്ചും അതിന്റെ വിലയുമാണ് ഇപ്പോൾ സോഷ്യൽ 
മീഡിയിൽ ചർച്ച ആകുന്നത്, നയൻസ് ഇത്രയൊക്ക പണ൦ ഒരു വാച്ചിനെ മുടക്കുമോ എന്നാണ് എല്ലാവരുടെയും
ചോദ്യം, എന്തുകൊണ്ട് ആയിക്കൂടാ, നയൻസ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 12 കോടിയാണ് 
പ്രതിഫലം ചോദിക്കുന്നത് എന്നാണ് പറയപെടുന്നത്, 183 കോടി ആസ്തിയുള്ള നടിക്ക് ഈ വാച്ചിന്റെ
വില നിസ്സാരമല്ലേ എന്നും ആരാധകർ ചോദിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/nay1.jpeg?resize
=640%2C800&ssl=1)

 
