# വിവാഹവാർഷികത്തിന് നയൻതാരയ്ക്ക് വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് കണ്ടോ? വീഡിയോ കാണാം!

- Link: https://ml.b4blaze.com/film-news/nayans-wedding-anniversary-surprise-by-vignesh-shivan
- Published: 2023-06-10T18:35:27+05:30
- Author: Ajay

ഒന്നാം വിവാഹവാർഷികത്തിന്റെ നിറവിലാണ് നയൻതാരയും വിഘ്‌നേഷും. സൂഹൃത്തുക്കളും ബന്ധുക്കളും
ആരാധകരുമായി നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. എന്നാൽ വാർഷികത്തിന് വളരെ
വേറിട്ടൊരു സർപ്രൈസ് ആണ് വിഘ്നേഷ് പ്രിയതമയ്ക്കായി ഒരുക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/NW5.jpg?resize=1280%
2C720&ssl=1)

ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ മാത്രമേ പങ്കെടുത്ത ചടങ്ങിൽ ഇരുവരും ഒന്നിച്ച സിനിമകളിലെ
മനോഹരമായ ഗാനങ്ങൾ ഫ്‌ലൂട്ടിൽ വായിച്ച് ഒരു കലാകാരൻ എത്തിയിരുന്നു. ഏറെ സന്തോഷ കണ്ണീരോടെയാണ്
നയൻതാര ഈ സർപ്രൈസ് ഏറ്റുവാങ്ങിയിരിക്കുന്നത്. വളരെ സിംപിൾ ഡ്രസ്സിലായിരുന്നു നയൻതാരയും
വിഘ്‌നേഷും വിവാഹവാർഷികത്തിൽ പങ്കെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/NW7.jpg?resize=1280%
2C720&ssl=1)

വിഘ്‌നേഷ് ശിവൻ തന്‌റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ് ‘ഞങ്ങളുടെ ലളിതവും എന്നാൽ
സവിശേഷവുമായ നിമിഷങ്ങൾ. ഇത് ഞങ്ങളുടെ ഒന്നാം വാർഷികം വളരെ അടുപ്പമുള്ള ആഘോഷമായിരുന്നു,
പ്രിയപ്പെട്ടവർക്കൊപ്പം.. 12 വയസ്സ് മുതലുള്ള എന്റെ ഉറ്റ സുഹൃത്തിന് നന്ദി! നവീൻ! ഞാൻ
നിന്നോടൊപ്പം വളർന്നു! നിങ്ങളോടൊപ്പം ഒരേ വേദിയിൽ ഡ്രംസ് വായിക്കുന്നു, എന്റെ ജീവിതത്തിലെ
നിരവധി ഘട്ടങ്ങളിലും നിങ്ങളുടെ കഴിവ് കണ്ടു! എന്നാൽ ഈ ഘട്ടം എല്ലാവരുടെയും ഏറ്റവും 
അവിസ്മരണീയവും സവിശേഷവുമാണ്! നിങ്ങളെ സ്നേഹിക്കുകയും ഞങ്ങളെ അനുഗ്രഹീതരാക്കിയതിന് നന്ദി.
നവീൻ, നിങ്ങളാണ് ഇതിഹാസം! പിന്നെ നീ എന്റെ സുഹൃത്ത് എന്നത് എനിക്ക് എന്നും ഒരു ബഹുമതിയാണ്
മച്ചാൻ.. നിന്നെ സ്‌നേഹിക്കുന്നു & വന്നതിന് നന്ദി ‘- വിഘ്നേഷ് കുറിക്കുന്നു. വിഡിയോയും
പങ്കുവയ്ക്കുന്നു.’

 

>  
> View this post on Instagram
>  
> [A post shared by Vignesh Shivan (@wikkiofficial)](https://www.instagram.com/reel/CtRUNBdsjBR/?utm_source=ig_embed&utm_campaign=loading)
