# കമൽ ഹാസനൊപ്പം നയൻതാര അഭിനയിക്കാത്തതിന്റെ കാരണമിത്

- Link: https://ml.b4blaze.com/film-news/nayanthara-about-kamal-haasan
- Published: 2023-10-07T13:58:13+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് കമൽ ഹാസൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ കൂടിയാണ് നയൻതാര തന്റെ കരിയറിന് തുടക്കം കുറിച്ചത് എങ്കിലും അതിനു ശേഷം
താരം തമിഴിലേക്ക് എത്തുകയായിരുന്നു. നിരവധി അവസരങ്ങൾ ആണ് നയൻതാരയ്ക്ക് തമിഴിൽ ലഭിച്ചത്.
എന്നാൽ നായികയായുള്ള അവസരങ്ങൾ കുറഞ്ഞതോടെ നയന്തര തമിഴിൽ ഗ്ലാമറസ് വേഷങ്ങളിൽ ആണ് അഭിനയിച്ചത്.
സ്വയം മടിപ്പ് തോന്നിയ താരം സിനിമയിൽ നിന്ന് കുറച്ച് നാളുകൾ ഇടവേള എടുക്കുകയായിരുന്നു.
ശേഷം ഗംഭീര മേക്കോവറുമായാണ് തിരിച്ച് വരവ് നടത്തിയത്. നയൻതാരയുടെ മേക്കോവർ താരത്തിന്റെ
അഭിനയത്തിൽ മാത്രമല്ല, ലുക്കിലും ഉണ്ടായിരുന്നു.

![Nayanthara](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/Nayanthara.
jpg?resize=1200%2C675&ssl=1)

നായികയായി ശക്തമായ തിരിച്ച് വരവ് തന്നെയാണ് നയൻതാര നടത്തിയത്. തിരിച്ച് വരവിൽ വളരെ 
ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ബഹുമതിയും താരം 
സ്വന്തമാക്കിയിരുന്നു. നായകന്മാർ ഇല്ലാത്ത ചിത്രങ്ങൾ പോലും നയൻതാര ബോക്സ് ഓഫീസിൽ വിജയിപ്പിക്കാൻ
തുടങ്ങിയതോടെ നയൻതാരയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കളും ക്യൂ നില്ക്കാൻ തുടങ്ങി. 
ഇന്ന് തെന്നിന്ത്യത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നായിക നടിമാരിൽ ഒരാൾ
കൂടിയാണ് നയൻതാര. തെന്നിന്ത്യത്തിലെ ഒട്ടുമിക്ക നായക നടന്മാർക്ക് ഒപ്പവും നയൻതാര അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kamal1.jpg?resize
=788%2C618&ssl=1)

എന്നാൽ കമൽ ഹാസനൊപ്പം മാത്രമാണ് താരം അഭിനയിക്കാത്തത്. എന്നാൽ അതിന്റെ കാരണം ഇപ്പോൾ
കണ്ടു പിടിച്ചിരിക്കുകയാണ്  സോഷ്യൽ മീഡിയ. കമൽ ഹാസന്റെ സ്വഭാവം അനുസരിച്ച് തന്റെ മിക്ക
പടങ്ങളിലും ചുംബന രംഗം വേണമെന്ന് ആവശ്യപ്പെടാറുണ്ട്. നയൻതാരയ്ക്ക് ആകട്ടെ ഇത്തരം രംഗങ്ങളോട്
ഒന്നും താൽപ്പര്യമില്ല. ഒരിക്കൽ ഗ്ലാമറസ് ആയി അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ അത്തരം
രംഗങ്ങളിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരം. കമൽ ഹാസനൊപ്പം അഭിനയിച്ചാൽ ഇത്തരം 
ചുംബന രംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമെന്നത് കൊണ്ടാണ് നയൻസ് കമൽ ഹാസനൊപ്പം സിനിമ ചെയ്യാത്തത്
എന്നാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്.
