# Teaser: ‘എന്തുകൊണ്ട് നയന്‍താര’? വിഘ്‌നേഷിന് പറയാനുള്ളതെല്ലാം നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലില്‍

- Link: https://ml.b4blaze.com/film-news/nayanthara-beyond-the-fairy-tale-announced
- Published: 2022-09-24T16:32:07+05:30
- Author: Gargi

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയകഥയും സ്വപ്നതുല്യമായ വിവാഹവും വിവരിക്കുന്ന
ഡോക്യുമെന്ററിയുടെ ടീസര്‍ ഇതാ. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് ദ റൗഡി പിക്ചേഴ്സ്
നിര്‍മ്മിക്കുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്നാണ് വിവാഹ വീഡിയോയുടെ പേര്.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയന്‍താര തുറന്നു പറയുന്നത് ഇപ്പോള്‍ പുറത്തുവിട്ട
ടീസറില്‍ കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nayanthara-1.jpg?
resize=1280%2C720&ssl=1)

ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു 
നയന്‍താര-വിഘ്‌നേഷ് വിവാഹം. വിവാഹ വിഡിയോയായി മാത്രമല്ല ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
നയന്‍താരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്‌നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ
പ്രതിപാദിക്കുന്നുണ്ട്. ഈ രണ്ട് പേര്‍ എങ്ങനെ പരസ്പരം കണ്ടുമുട്ടി, എങ്ങനെ പരസ്പരം 
സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു, എന്നിവയെല്ലാം കാണിക്കുന്നു.

വീഡിയോയ്ക്കിടെ വിഘ്‌നേഷ് ശിവനോട് ‘എന്തുകൊണ്ട് നയന്‍താര’ എന്ന ചോദ്യത്തിന് മറുപടിയായി,”
ആഞ്ജലീന ജോളിയും ചോദിച്ചു, പക്ഷേ അവള്‍ തെന്നിന്ത്യയില്‍ നിന്നുള്ള ആളല്ല, അതിനാല്‍
നയന്‍താര”. തുടര്‍ന്ന് നടി പറയുന്നു, ‘നയന്‍താരയേക്കാള്‍ കൂടുതല്‍, അവള്‍ ഒരു അത്ഭുതകരമായ
മനുഷ്യനാണെന്നും വിഘ്‌നേഷ് പറയുന്നുണ്ട്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന
വീഡിയോ ഉടന്‍ എത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.
